വിവാഹം ഉറപ്പിച്ച യുവതി കാമുകനെതേടി ചങ്ങരംകുളത്തെത്തി
ചങ്ങരംകുളം: വിവാഹം ഉറപ്പിച്ച യുവതി കാമുകനെത്തേടി ചങ്ങരംകുളത്തെത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയാണു ചങ്ങരംകുളത്തു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തൃശൂര്‍ സ്വദേശിയായ 25 കാരിയാണു കഥാ നായിക. ഞായറാഴ്ച കാലത്ത് പള്ളിയിലേക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ യുവതിയാണു കാമുകനെ തേടിപ്പിടിച്ചു കാമുകനുംകുടുംബത്തിനുമൊപ്പം പൊലിസ് സ്റ്റേഷനില്‍ എത്തിയത്. ചങ്ങരംകുളം സ്വദേശിയായ 26 കാരനായ യുവാവാണു കഥയിലെ നായകന്‍. ഒരേ സ്ഥാപനത്തില്‍ ജീവനക്കാരായ രണ്ടു പേരും കുറച്ചു നാളായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത മതസ്ഥരായതു കൊണ്ടു ഒരുമിച്ചു ജീവിക്കാന്‍ വീട്ടുകാരുടെ അനുമതിലഭിച്ചില്ല. ഒടുവില്‍ യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെ വീടുവിട്ടു കാമുകനെ തേടി ഇറങ്ങുകയായിരുന്നു.
അന്യ മതക്കാരിയെ സ്വീകരിക്കാന്‍ കാമുകന്റെ വീട്ടുകാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു കുടുബാംഗങ്ങള്‍ ഇവരെ ചങ്ങരംകുളം സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ചങ്ങരംകുളം പൊലിസ് യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും വീടുവിട്ടിറങ്ങിയ മകളെ സ്വീകരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതോടെ പൊലീസും വെട്ടിലായി.
തുടര്‍ന്നു പൊലിസ് ഇടപെട്ട് യുവതിയെ തവനൂര്‍ മഹിളാമന്ദിരത്തിലേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയോടെ യുവതിയുടെ ബന്ധുക്കളുടെ മനസ്സ് മാറി ചങ്ങരംകുളം പൊലിസുമായി ബന്ധപ്പെടുകയും തിരികെ കൊണ്ട് പോകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."