HOME
DETAILS
MAL
ഐ.പി.എല്‍ സംപ്രേഷണാവകാശം: 18 കമ്പനികള്‍ രംഗത്ത്
backup
October 18 2016 | 21:10 PM
മുംബൈ: ഐ.പി.എല്‍ സംപ്രേഷണാവകാശം സംബന്ധിച്ച ടെന്‍ഡര്‍ നടപടികള്‍ക്കായി 18 കമ്പനികള്‍ അപേക്ഷ സമര്‍പ്പിച്ചു. ടെലിവിഷന്‍ കമ്പനികളല്ലാത്ത ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍, റിലയന്‍സ് ജിയോ അടക്കമുള്ളവരാണ് ടെന്‍ഡറിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ മാസം 25വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. 2027 വരെയുള്ള ടെലിവിഷന്‍ സംപ്രേഷണാവകാശം, 2022വരെയുള്ള മാധ്യമാവകാശം എന്നിവയ്ക്കാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
2017 സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ സോണി പിക്ചേഴ്സിനും ആഗോളമായി സംപ്രേഷണത്തിനുള്ള അവകാശം സ്റ്റാര്‍ ഇന്ത്യയ്ക്കുമാണ് നിലവിലുള്ളത്. ഇരു കമ്പനികളുടേയും കരാര്‍ 2017ല്‍ അവസാനിക്കാനിരിക്കേയാണ് പുതിയ ടെന്‍ഡര്‍ നടപടികളുമായി ബി.സി.സി.ഐ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."