HOME
DETAILS
MAL
ബസ് നിരക്കു കൂട്ടണം
backup
October 18 2016 | 21:10 PM
കണ്ണൂര്‍: ചെലവിന് ആനുപാതികമായി ബസ് നിരക്ക് കൂട്ടണമെന്നു ജില്ലാ ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന്. അടിക്കടിയുണ്ടായ ഡീസല്‍ വില വര്‍ധനവ്, ഇന്‍ഷൂറന്‍സ് പ്രീമിയം, സ്പെയര്‍പാര്‍ട്സ്, തൊഴിലാളികളുടെ വേജസ് എന്നീ ഇനത്തിലുണ്ടായ ഭീമമായ വര്‍ധനയെ തുടര്‍ന്നു ബസ് വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഡീസല്‍ വില കുറയുന്നതനുസരിച്ച് മാര്‍ക്കറ്റില്‍ വില കുറയ്ക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതികൂട്ടി അതിന്റെ ഗുണഫലം അനുഭവിക്കുകയാണെന്നു ജില്ലാ പ്രസിഡന്റ് പി.കെ പവിത്രന് ചൂണ്ടിക്കാട്ടി.
അടിയന്തിര നടപടിയില്ലെങ്കില്‍ മറ്റു സംഘടനകളുമായി യോജിച്ചു സമരത്തിനു തയാറാകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."