അഷ്ടമി വരവേല്‍പ്പിനൊരുങ്ങി
വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനെയും കൂട്ടുമ്മേല്‍ ഭഗവതിയെയും ശ്രീനാരായണപുരത്തപ്പനെയും എതിരേല്‍ക്കുവാന്‍ കൊച്ചാലിന്‍ചുവട് ഭഗവതി സന്നിധിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.
ഈ വര്‍ഷം കമനീയമായ 7 നില ക്ഷേത്രമാതൃകയിലുള്ള പന്തലാണ് നിര്‍മ്മിക്കുന്നത്. കൊച്ചാലിന്‍ചുവട് ഭഗവതി സന്നിധി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വര്‍ണദീപാലങ്കാരങ്ങള്‍ ഉണ്ടായിരിക്കും. പന്തലിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജയഗോവിന്ദ് ശ്രീനിവാസ് നിര്‍വ്വഹിച്ചു. ഭഗവതി സന്നിധിയില്‍ പ്രത്യേക പൂജകള്‍ക്കുശേഷം നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കമിട്ടു. തന്ത്രി ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരിയും അജി തിരുമേനിയും മുഖ്യകാര്‍മ്മികനായി. അഷ്ടമി ദിവസം 51പറ അരിയുടെ അന്നദാനം നടത്തും. നടത്തിപ്പിനായി 101പേരുടെ ആഘോഷകമ്മറ്റിയെയും 25 പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തിരഞ്ഞെടുത്തു. പ്രസിഡന്റ് ശശിധരന്‍, സെക്രട്ടറി സുധാകരന്‍, ട്രഷറര്‍ കെ പി പവിത്രന്‍, ശിവപ്രസാദ്, ചന്ദ്രശേഖരന്‍നായര്‍, മനോജ് കുമാര്‍, അഡ്വ. ഉണ്ണികൃഷ്ണന്‍, രമേശ്കുമാര്‍, പ്രസാദ്, മധു, ബിജു, ഗോപന്‍, രാജന്‍, വാസു, അജി, കണ്ണന്‍ എന്നിവരോടൊപ്പം ഒട്ടനവധി ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."