HOME
DETAILS
MAL
തലസ്ഥാന ജില്ലയെ ഇന്ന് ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കും
backup
October 18 2016 | 22:10 PM
തിരുവനന്തപുരം : തലസ്ഥാന ജില്ലയെ സമ്പൂര്‍ണ ഒ.ഡി.എഫ് ആയി ഇന്ന് പ്രഖ്യാപിക്കും.ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മന്ത്രി കടകംപളളി സുരേന്ദ്രന് പ്രഖ്യാപനം നടത്തും. എം.എല്‍.എ. മാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകളിലായി 14350 ഗാര്‍ഹിക ശൗചാലയങ്ങള്‍ ഒ.ഡി.എഫ്. കാമ്പയിന്റെ ഭാഗമായി നിര്‍മിച്ചു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."