വഴിയോര കച്ചവടക്കാരുടെ അനിശ്ചിതകാല രാപ്പകല്‍ സമരം ഒത്തുതീര്‍ന്നു
കാസര്‍കോട്: ദേശീയപാതയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന ജില്ലാ അധികൃതരുടെ നടപടി നിര്‍ത്തിവക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 14 മുതല്‍ യൂനിയന്‍ ജില്ലാ പ്രസിഡന്റ് വി.മുഹമ്മദ് അഷറഫും ജനറല്‍ സെക്രട്ടറി എം.ആര്.ദിനേശനും കലക്ടറേറ്റ് പടിക്കല്‍ നടത്തി വന്ന അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹ സമരം എ.ഡി.എം വിളിച്ചു ചേര്‍ത്ത ചര്‍ച്ചയുടെ ഭാഗമായി ഒത്തു തീര്‍ന്നു.
സ്വയംതൊഴിലായി റോഡ് പുറമ്പോക്കില്‍ കച്ചവടം ചെയ്യുന്ന ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്നും ചര്‍ച്ചയെ തുടര്‍ന്നു ഒഴിവാക്കി. വന്‍കിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും ധാരണയായി. വന്‍കിട കൈയേറ്റവും വാടകയ്ക്ക് നടത്തുന്ന ചെറുകിട കച്ചവടവും ഒഴിപ്പിക്കല്‍ നടപടിയില്‍ വരും.
വഴിയോര കച്ചവട നിയമത്തില്‍ പറയുന്ന ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാത്തവരും സ്വയംതൊഴില്‍ ചെയ്യുന്നവരെയും മാത്രമാണ് ഒഴിപ്പിക്കല്‍ നടപടിയില്‍ നിന്ന് ഒഴിവാക്കുക.
ചര്‍ച്ചയില്‍ വഴിയോര കച്ചവട ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ഇഖ്ബാല്‍, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്, സി.ഐ.ടി.യു നേതാക്കളായ രാമന്, ഗിരികൃഷ്ണന്‍, രവീന്ദ്രന് എന്നിവരും വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതി ജനറല്‍ സെക്രട്ടറി എം.ആര്.ദിനേശന്, കാസര്‍കോട് ഏരിയാ സെക്രട്ടറി സുരേശന് എന്നിവരും ദേശീയപാത അധികൃതരും പങ്കെടുത്തു.
സമര സമാപന യോഗത്തില്‍ കെ.ബാലകൃഷ്ണന്, രാമന്, ഗിരികൃഷ്ണന്‍, രവീന്ദ്രന്, എം.ആര്.ദിനേശന്, സുരേശന്, ഇക്ബാല്‍, വി.കുഞ്ഞമ്പു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."