വരള്‍ച്ചാ ദുരിതാശ്വാസം; ആലോചനാ യോഗം നാളെ
കണിയാമ്പറ്റ: ജില്ലയിലെ വരള്‍ച്ചാ സാധ്യത മുന്‍നിര്‍ത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അടിയന്തിരമായി നടത്തേണ്ട മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വരള്‍ച്ചാ ദുതിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കര്‍മ്മ പദ്ധതികള്‍ തയാറാക്കുന്നു.
ഇതിന്റെ ഭാഗമായി നാളെ കണിയാമ്പറ്റ ടൗണ്‍ മദ്റസ ഹാളില്‍ യോഗം ചേരും.
യോഗത്തില്‍ പഞ്ചായത്ത് പ്രദേശത്തെ വാര്‍ഡ് വികസന സമിതി അംഗങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, കര്‍ഷക സംഘങ്ങള്‍, പാടശേഖര സമിതികള്‍, കുടുംബശ്രീ, ക്ലബുകള്‍, ഗ്രന്ഥശാലകള്‍, യുവജന സംഘടനകള്‍, പി.ടി.എ കമ്മിറ്റികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, രാഷ്ട്രീയ സംഘടനകള്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, വിവിധ വകുപ്പ് ഓഫിസുകള്‍, എന്‍.സി.സി, നാഷനല്‍ സര്‍വിസ് സ്കീം, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്സ് തുടങ്ങിയവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."