HOME
DETAILS
MAL
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് പിടിയില്‍
backup
October 18 2016 | 23:10 PM
പാണ്ടിക്കാട്: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഹിന്ദു ഐക്യവേദി നേതാവ് പിടിയില്‍. കഴിഞ്ഞവര്‍ഷം മേലാറ്റൂര്‍ പൊലിസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പ്രതിയായ പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശി എറിയാട്ടു വീട്ടില്‍ ചന്ദ്രന് എന്ന ചീറോളി ചന്ദ്രന്(45) ആണ് പാണ്ടിക്കാട് പൊലിസിന്റെ പിടിയിലായത്.
ചന്ദ്രന് ഹിന്ദു ഐക്യവേദി മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി ചന്ദ്രന് നേരത്തേ നല്കിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജില്ലക്കകത്തും പുറത്തുമായി സമാനമായ നിരവധി സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പാണ്ടിക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."