ബന്ധുനിയമനം: വി.മുരളീധരന് വിജിലന്‍സിന് മൊഴി നല്കി
തിരുവനന്തപുരം: മുന്‍മന്ത്രി ഇ.പി ജയരാജനുമായി ബന്ധപ്പെട്ട ബന്ധുനിയമന വിവാദത്തില്‍ ബി.ജെ.പി നേതാവ് വി.മുരളീധരന് വിജിലന്‍സിനു മൊഴിനല്‍കി. തിരുവനന്തപുരത്ത് വിജിലന്‍സ് ഡിവൈ.എസ്.പി. ശ്യാംകുമാര്‍ മുന്‍പാകെയാണ് മൊഴി നല്‍കിയത്.
മതിയായ യോഗ്യതകളില്ലാതെയാണ് ബന്ധുവായ പി.കെ സുധീറിനെ കെ.എസ്.ഐ.ഇയില്‍ നിയമിച്ചതെന്ന് മന്ത്രി ഇ.പി ജയരാജന് തന്നെ സമ്മതിച്ച സാഹചര്യത്തില്‍ അന്വേഷണം നടത്തുകയല്ല എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വിജിലന്‍സിനു നല്കിയ മൊഴിയില്‍ വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ എം.ഡിമാരെ നിയമിക്കാന്‍ റിയാബ് നിശ്ചയിച്ചിട്ടുള്ള എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും സുധീറിന്റെ നിയമനത്തില്‍ ലംഘിച്ചു. സുധീറിന്റെ നിയമന ഉത്തരവ് റദ്ദാക്കിയതായി കാണിച്ച് ഇ.പി ജയരാജന് തന്റെ ഔദ്യോഗിക ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇതിനു തെളിവാണ്.
നിയമനങ്ങളെല്ലാം നടന്നിട്ടുള്ളത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതിനാല്‍ മുഖ്യമന്ത്രിക്കുള്ള പങ്കും അന്വേഷിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."