സ്ത്രീകളെ അപമാനിച്ച് സംസാരിക്കല്‍ പുരുഷന്മാരുടെ നേരംപോക്കെന്ന് ട്രംപിന്റെ ഭാര്യ
വാഷിങ്ടണ്‍: സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് പുരുഷന്മാരുടെ നേരംപോക്കാണെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ. ടി.വി അവതാകരകനോട് സംസാരിക്കവെ ട്രംപ് നടത്തിയ പരാമര്‍ശങ്ങളെ പ്രതിരോധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. നേരത്തെ ട്രംപിന്റെ നടപടിയില്‍ നടുക്കം പ്രകടിപ്പിച്ച മെലാനിയ മാപ്പുചോദിക്കുകയും ചെയ്തിരുന്നു.
സി.എന്‍.എന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് മെലാനിയ ട്രംപിനെതിരായ ആരോപണം തള്ളുന്നത്. തന്റെ ഭര്‍ത്താവ് മാന്യനാണ്. ട്രംപിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച സ്ത്രീകള്‍ പറയുന്നത് കള്ളമാണ്.
അദ്ദേഹം മുമ്പ് അത്തരത്തില്‍ സ്ത്രീകളെ അപമാനിച്ച് സംസാരിക്കുന്നത് കേട്ടിട്ടില്ല. പുരുഷന്മാര് നേരം പോക്കിനു വേണ്ടി ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറുണ്ടെന്ന് തനിക്കറിയാം. ടേപ്പിലുള്ള സംഭാഷണം അത്തരത്തിലുള്ളതാണെന്നും മെലാനിയ പറഞ്ഞു.
ട്രംപിന്റെ ടേപ്പ് പുറത്തുവന്നതിനു പിന്നാലെ നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ട്രംപിന്റെ ജനപിന്തുണ ഇടിയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."