പാനൂര്‍ ബോംബ് സ്‌ഫോടനം: സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ പൊലിസ്
തിരുവനന്തപുരം: കണ്ണൂരിലെ പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനുള്ള തീരുമാനവുമായി പൊലിസ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ പൊലിസിന് നിര്‍ദേശം നല്‍കി. മുന്‍പ് ബോംബ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കണമെന്നും ബോംബ് നിര്‍മിക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ വ്യാപകമായി പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം.
അതേസമയം, സംഭവത്തില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചിലും പൊലീസ് ഊര്‍ജിതമാക്കി. ബോംബ് നിര്‍മാണത്തിനു മുന്‍കൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവര്‍ക്കായാണ് തിരച്ചില്‍. ഇരുവരേയും കണ്ടെത്തിയാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നു പൊലീസ് കണക്കുകൂട്ടുന്നത്.
പാനൂരിലെ സ്‌ഫോടനത്തിന് പുറമെ മണ്ണന്തല സ്‌ഫോടനവും കണക്കിലെടുത്താണ് വ്യാപകമായി പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. 14 ജില്ലകളിലെയും പൊലിസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ശന പരിശോധന നടത്താനാണ് പൊലിസ് തീരുമാനം. വിവിധയിടങ്ങളില്‍ മിന്നല്‍ പരിശോധനയും നടത്തും.
അതേസമയം അന്വേഷണത്തില്‍ വിഴ്ച സംഭവിച്ചെന്ന്് എ.ഡി.ജി.പി വിമര്‍ശിച്ചു. സ്‌ഫോടന കേസ് അന്വേഷണങ്ങളില്‍ പൊലിസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടെന്നും അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും എ.ഡി.ജി.പി വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."