ഇനി എല്ലാവരും വിജയിക്കില്ല; വാഹനപുക പരിശോധന ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും - കൂടുതല്‍ വാഹനങ്ങള്‍ പരാജയപ്പെടുന്നതായി പരാതി
തിരുവനന്തപുരം: വാഹന പുക പരിശോധനയ്ക്കെത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന രീതി ഇനിയില്ല. കേന്ദ്രം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരിശോധന. പുതിയ ചട്ടപ്രകാരം പരിശോധന തുടങ്ങിയതോടെ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്നു കൂടുതല്‍ വാഹനങ്ങള്‍ പരിശോധനയില്‍ പരാജയപ്പെടുന്നതായി കണക്കുകള്‍ പറയുന്നു.
മാര്‍ച്ച് 17 മുതല്‍ 31 വരെ നടന്ന പുക പരിശോധനകളില്‍ 8.85 ശതമാനം വാഹനങ്ങളാണ് പരാജയപ്പെട്ടത്. പഴയചട്ടം അനുസരിച്ച് അഞ്ച് ലക്ഷം വാഹനങ്ങള്‍ പുക പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ എണ്ണായിരത്തോളം വാഹനങ്ങളാണ് പരാജയപ്പെട്ടിരുന്നതെങ്കില്‍ പുതിയ ചട്ടം വന്നതോടെ ഇത് 35,574 ആയി ഉയര്‍ന്നു. 4,11,862 വാഹനങ്ങളാണ് പരിശോധിച്ചത്.
പഴയ നിയമം അനുസരിച്ച് ഹൈഡ്രോകാര്‍ബണ്‍, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയ വിഷവാതകങ്ങള്‍ കൂടിയ അളവില്‍ പുറംതള്ളുന്ന വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴതില്ല. ഇന്ധനജ്വലനത്തില്‍ പോരായ്മകളുണ്ടെങ്കിലും പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മാത്രമല്ല എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ മാറാതിരുന്നാല്‍ മലിനീകരണ തോത് വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."