കൂറുമാറിയ രണ്ട് മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്ക് അയോഗ്യത
തൊടുപുഴ: കൂറുമാറിയതിന് അറക്കുളം ഗ്രാമപഞ്ചായത്തിലെ രണ്ട് മുന്‍ അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അംഗങ്ങളായ ലളിത ജയരാജന്‍ (വാര്‍ഡ് 12), ബ്രിജിത് സിറിയക് (വാര്‍ഡ് 1 ) എന്നിവരെയാണ് അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം 2016 ഒക്‌ടോബര്‍ 18 മുതല്‍ ആറു വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മല്‍സരിക്കുന്നതില്‍ നിന്നും അംഗമായി തുടരുന്നതില്‍ നിന്നുമാണ് വിലക്ക്.
2014 ആഗസ്റ്റ് 5ന് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബ്രിജിത് സിറിയക് മത്സരിക്കുകയും ലളിത ജയരാജന്‍ പിന്‍തുണക്കുകയും ചെയ്തിരുന്നു.
ഇതിനെതിരേ സാജു ജോര്‍ജ്, ഉഷ ഗോപിനാഥ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മിഷന്റെ നടപടി. ഹര്‍ജിക്കാര്‍ക്കു വേണ്ടി അഡ്വക്കേറ്റുമാരായ ജോസ് മാത്യു, എസ്. അജിത് എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."