ഡോ. ഗോപാലകൃഷ്ണന്റെ വിദ്വേഷ പ്രസംഗം: കേസെടുത്തു
മലപ്പുറം: മലപ്പുറം ജില്ലയെയും മുസ്ലിംകളെയും അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടറും സംഘ്പരിവാര്‍ സൈദ്ധാന്തികനുമായ ഡോ. എന്‍. ഗോപാലകൃഷ്ണനെതിരേ പൊലിസ് കേസെടുത്തു.
നിലമ്പൂര്‍ പോത്തുകല്‍ പൊലിസാണ് മതസ്പര്‍ധ വളര്‍ത്തല്‍, ഒരു വിഭാഗത്തെ അവഹേളിക്കല്‍ എന്നിവയ്ക്കെതിരായ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീര്‍ മലപ്പുറം ജില്ലയിലെ പോത്തുകല്‍ പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഗോപാലകൃഷ്ണനെതിരേ എടരിക്കോട് പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറിയുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. കുന്ദംകുളം പൊലിസ് സ്റ്റേഷനിലും കഴിഞ്ഞ ദിവസം പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എടരിക്കോട് പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി മുഖ്യമന്ത്രിക്കും പരാതി നല്കി. വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ നേരത്തേ ശംസുദ്ദീന്‍ പാലത്ത് എന്ന പ്രഭാഷകനെതിരേ കേസെടുത്തിരുന്നു. ഈ മാതൃകയില്‍ ഗോപാലകൃഷ്ണനെതിരേയും യു.എ.പി.എ വകുപ്പ് ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."