അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി പഠനകേന്ദ്രത്തിലേക്ക് വിദഗ്ധ അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു. ഇന്ത്യന്‍ ഇക്കോണമി, ഇക്കോളജി ആന്റ് എന്‍വയണ്‍മെന്റ്, ഹിസ്റ്ററി, ജോഗ്രഫി, ഇന്ത്യന്‍ പോളിറ്റി, ഇന്ത്യന്‍ ഹെറിറ്റേജ് ആന്റ് ആര്‍ട്ട് ആന്റ് കള്‍ച്ചര്‍, റീസനിങ് ആന്റ് ന്യൂമറിക്കല്‍ എബിലിറ്റി, സയന്‍സ് ആന്റ് ടെക്‌നോളജി, ജനറല്‍ സയന്‍സ്, കറന്റ് അഫയേഴ്‌സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എത്തിക്‌സ് ഇന്റഗ്രിറ്റി ആന്റ് ആപ്റ്റിട്യൂഡ് തുടങ്ങിയ വിഷയങ്ങളിലേക്കാണ് പാനല്‍.
ബിരുദാനന്തര ബിരുദവും സിവില്‍ സര്‍വീസ് പരിശീലനത്തില്‍ മുന്‍ പരിചയവുമാണ് യോഗ്യത. ബയോഡേറ്റ സഹിതം അപേക്ഷ ശരൃെഴീ്@േഴാമശഹ.രീാ എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ ഒന്ന്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: ഓഫിസ്- 0494 2665489, കോ-ഓഡിനേറ്റര്‍- 9287555500.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."