കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍
ഇന്റര്‍ കോളജിയേറ്റ്
ക്വിസ് മത്സരം
ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സംഘടിപ്പിക്കുന്ന ഇന്റര്‍ കോളജിയേറ്റ് ഗാന്ധി ക്വിസ് മത്സരം ഒക്‌ടോബര്‍ 22-ന് രാവിലെ പത്തിന് സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ രാവിലെ പത്തിനകം ഹാജരാകണം.
ഡി.ടി.പി പരിശീലനം
ഇസ്‌ലാമിക് ചെയറിന്റെ ആഭിമുഖ്യത്തില്‍ അറബിക്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ മൂന്ന് മാസത്തെ ഡി.ടി.പി പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 8893699656, 9746904678.
അറബിക് നെറ്റ് കോച്ചിങ്ങ്
അറബിക്ക് പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 20 ദിവസത്തെ നെറ്റ് കോച്ചിങ്ങ് ആരംഭിക്കുന്നു. ബന്ധപ്പെടുക. 9633265321, 8086744545.
പബ്ലിക് റിലേഷന്‍സ്
ഓഫിസര്‍ നിയമനം
പബ്ലിക് റിലേഷന്‍സ് ഓഫിസറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പരമാവധി ഒരു വര്‍ഷത്തേക്കോ, പകരം സംവിധാനം ഒരുക്കുന്നത് വരെയോ ആയിരിക്കും നിയമന കാലയളവ്. അവസാന തിയതി ഒക്‌ടോബര്‍ 31. പ്രതിമാസ മൊത്തവേതനം: 20,000 രൂപ. യോഗ്യത: ഒന്ന് രണ്ടാം ക്ലാസ് പി.ജിയും ഒരു പ്രമുഖ ദേശീയ ദിനപത്രത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പത്രപ്രവര്‍ത്തന പരിചയവും. അഭികാമ്യ യോഗ്യത: ഡിഗ്രി,ഡിപ്ലോമ ഇന്‍ ജേര്‍ണലിസം. പ്രായം: 2016 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകളില്‍ ഒക്‌ടോബര്‍ 20-ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ. ബി.എസ്.സി,ബി.എസ്.സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍ബി.കോം. ബി.ബി.എ ബി.സി.എ ബി.എം.എം.സി ബി.എസ്.ഡബ്ല്യൂ ബി.ടി.എച്ച്.എംബി.ടി.എബി.എച്ച്.എബി.എ അഫ്‌സല്‍-ഉല്‍-ഉലമ (സി.സി.എസ്.എസ്, 2009-13 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ ഏഴിലേക്ക് മാറ്റി. ഒക്‌ടോബര്‍ 21 മുതല്‍ നടത്തുന്ന മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബി.എ ബി.എ അഫ്‌സല്‍-ഉല്‍-ഉലമ ബി.എസ്.സി (സി.സി.എസ്.എസ്) സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍.
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് സൈക്കോളജി, എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി സൈക്കോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ ഒന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ജനറല്‍ ബയോടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 28 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പി.ജി ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി (ജൂലൈ 2016) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ രണ്ട് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബാച്ച്‌ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (ഏപ്രില്‍ 2016) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 31 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ടെക് കെമിക്കല്‍ പ്രോസസ്സ് കണ്‍ട്രോള്‍ (കെമിക്കല്‍ എന്‍ജിനീയറിങ്) (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി.എസ്.സി നഴ്‌സിങ് ഒക്‌ടോബര്‍ 2015 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
സൗജന്യ പൂക്കള്‍,
പാവനിര്‍മാണ കോഴ്‌സ്
ലൈഫ്‌ലോങ് ലേണിങ് പഠനവകുപ്പ് സ്ത്രീകള്‍ക്കായി പത്ത് ദിവസത്തെ സൗജന്യ പൂക്കള്‍, പാവനിര്‍മാണ കോഴ്‌സ് ആരംഭിക്കുന്നു. വിവരങ്ങള്‍ക്ക്: 0494 2407360.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."