ജോധ്പൂര്‍ എയിംസില്‍ 550 നഴ്‌സ്
കേന്ദ്ര സര്‍ക്കാരിനു കീഴില്‍ രാജസ്ഥാനിലെ ജോധ്പുരില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 550 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
2015 സെപ്റ്റംബറില്‍ ഇതേ തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അന്ന് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ:
സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2
ഒഴിവുകള്‍: 550 (ജനറല്‍ 279, ഒ.ബി.സി. 148, എസ്.സി. 82, എസ്.ടി 41)
യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍നിന്നു ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി പാസായിരിക്കണം.
സ്‌റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, തത്തുല്യയോഗ്യതയുള്ള പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
ശമ്പളം: 9,300-34,800 രൂപ, 4,600 രൂപ ഗ്രേഡ്‌പേ.
പ്രായപരിധി: 18നും 30നും മധ്യേ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബിസിക്കാര്‍ക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷത്തെ പ്രായ ഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുള്ള പ്രായഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ടവിധം: www.aiim-sjohdpur.eud.in വിശദ വിജ്ഞാപനം മനസിലാക്കിയശേഷം ഇതേ വെബ്‌െൈസറ്റിലുടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷാഫീസായി 500 രൂപയും ഓണ്‍ലൈന്‍ മുഖാന്തരം അടയ്ക്കണം.
സ്ത്രീകള്‍ക്കും എസ്.സി, എസ്.ടി. വികലാംഗ വിഭാഗക്കാര്‍ക്കും അപേക്ഷാഫീസ് അടയ്‌ക്കേണ്ടതില്ല.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്‌ടോബര്‍ 23.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."