HOME
DETAILS

കൊച്ചിയില്‍ ഇനി ലോകകപ്പ് ആരവവും; അണ്ടര്‍ 17 ലോകകപ്പ് വേദിയായി ഫിഫ പ്രഖ്യാപിച്ചു

  
backup
October 19 2016 | 19:10 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

കൊച്ചി: ഐ.എസ്.എല്‍ ഫുട്‌ബോള്‍ ആരവങ്ങള്‍ക്ക് വേദിയായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഇനി ലോകകപ്പ് ഫുട്‌ബോളിന്റെ പട്ടികയിലേക്കും. 2017 ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനുള്ള ആദ്യ വേദിയായി കൊച്ചിയെ ഫിഫ  പ്രഖ്യാപിച്ചു. ഇന്നലെ കൊച്ചിയില്‍ എത്തിയ ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള 23 അംഗ  പ്രതിനിധി സംഘം കലൂര്‍ സ്റ്റേഡിയത്തിലെ ക്രമീകരണങ്ങളും പരീശിലനവേദികളും സന്ദര്‍ശിച്ച് പരിശോധന നടത്തിയശേഷമാണ് കൊച്ചി ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത്.

നേരത്തെ സാധ്യതാലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന കൊച്ചിയെ അന്തിമപട്ടികയില്‍ എത്തിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയത്തിലേക്ക് എത്തിയതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഇന്നലെ നടന്നത്. ഫിഫയുടെ ആവശ്യപ്രകാരമുള്ള ക്രമീകരണങ്ങള്‍ നടത്തികൊണ്ട് കലൂര്‍ സ്റ്റേഡിയത്തിന്റെയും നാല് പരിശീലന മൈതാനങ്ങളുടെയും  നവീകരണപ്രവര്‍ത്തനങ്ങള്‍  2017 ഫെബ്രുവരി 28ന് മുമ്പായി പൂര്‍ത്തിയാക്കി ഫിഫയ്ക്ക് കൈമാറണം. ഇതിനുള്ള ഉറപ്പും വാങ്ങിയാണ് ഫിഫ സംഘം ഇന്നലെ കൊച്ചിയില്‍ നിന്ന് മടങ്ങിയത്.  ഇന്നലെ രാവിലെയായിരുന്നു ഫിഫ സംഘത്തിന്റെ കൊച്ചി സ്റ്റേഡിയം സന്ദര്‍ശനം.

പരിശോധനയ്ക്ക് ശേഷം 23 അംഗസംഘത്തിലെ ഒരു വിഭാഗം മുംബൈയിലേക്ക് തിരിച്ചു. ബാക്കിയുള്ള സംഘം ഉച്ചയ്ക്ക് ശേഷം പരിശീലന വേദികളായ ഫോര്‍ട്ട്‌കൊച്ചി വെളി ഗ്രൗണ്ട്, ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ട്, പനമ്പിള്ളിനഗര്‍ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി.

മുംബൈയിലേക്ക് പുറപ്പെട്ട സംഘം ഇന്ന് നവി മുംബൈയിലെ സ്റ്റേഡിയത്തില്‍ പരിശോധന നടത്തും. ഗോവ, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവയാണ് ലോകകപ്പ് മത്സരങ്ങള്‍ക്കായി ഫിഫ അനൗദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന മറ്റു വേദികള്‍. ഈ വേദികളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം 25 ന് മടങ്ങും.  നവീകരണ പ്രവര്‍ത്തനങ്ങളില്‍ സംഘം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു. ആവശ്യമായ നിര്‍ദേശങ്ങളും കെ.എഫ്.എ സംഘത്തെ അറിയിച്ചു. നിലവില്‍ പുരോഗമിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ സന്തോഷമുണ്ടെന്ന് ഫിഫ പ്രോജക്ട് ലീഡ് ട്രേസി ലൂ പറഞ്ഞു.

അണ്ടര്‍17 ലോകകപ്പ് നോഡല്‍ ഓഫിസറും സംസ്ഥാന കായിക വകുപ്പ് സെക്രട്ടറിയുമായ എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, സെക്രട്ടറി അനില്‍കുമാര്‍,  ലോക്കല്‍ ഓര്‍ഗനൈസിങ് പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരും ഫിഫ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ഐ.എസ്.എല്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ സ്റ്റേഡിയത്തില്‍ ഫീല്‍ഡ് ഓഫ് പ്ലേ നേരത്തെ തന്നെ ഒരുക്കിയിരുന്നു. സ്വിവേജ്, ടോയ്‌ലറ്റ് സംവിധാനങ്ങളിലും സംഘം തൃപ്തി പ്രകടിപ്പിച്ചു. നിലവില്‍ ഐ.എസ്.എല്‍ മത്സരങ്ങള്‍ക്കായി ഒരുക്കിയ താരങ്ങളുടെ ഡ്രസിങ് റൂമിലും മാച്ച് ഒഫീഷ്യല്‍സിനായുള്ള മുറിയുടെയും ക്രമീകരണങ്ങളില്‍ മാറ്റം വരുത്തണമെന്ന് ഫിഫ സംഘം നിര്‍ദ്ദേശം നല്‍കി. മീഡിയ റൂം ഉള്‍പ്പെടെയുള്ളവയുടെ  സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സംഘം നിര്‍ദേശം നല്‍കി.

മൂന്ന് നിലകളിലുള്ള സ്റ്റേഡിയത്തിലെ  ഇരിപ്പിടങ്ങളില്‍ പൂര്‍ണമായും കസേരകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ.എഫ്.എ പരീക്ഷണാടിസ്ഥാനത്തില്‍ സജ്ജീകരിച്ച കസേരകളുടെ കാര്യത്തിലും  സംഘം സംതൃപ്തി രേഖപ്പെടുത്തി. നിലവില്‍ 55,000 പേര്‍ക്ക് കളി കാണാനുള്ള സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്. മുഴുവന്‍ സ്ഥലങ്ങളിലും കസേരകള്‍ സ്ഥാപിച്ച് സീറ്റ് നമ്പര്‍ ഇടുന്നത് അനുസരിച്ച് മാത്രമേ കാണികളെ അനുവദിക്കുകയുള്ളു. നവീകരണങ്ങള്‍ക്ക് ശേഷം ബക്കറ്റ് ചെയറുകള്‍ സ്ഥാപിക്കുമ്പോള്‍ നിലവിലെ  സീറ്റുകളുടെ എണ്ണം കുറയും.  
കൊച്ചിയിലെ നാലു പരിശീലന ഗ്രൗണ്ടുകളില്‍ രണ്ടെണ്ണത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് കെ.എഫ്.എ പ്രതിനിധികള്‍ ഫിഫ സംഘത്തെ അറിയിച്ചു. അവശേഷിക്കുന്ന രണ്ടെണ്ണത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്.

ഫീല്‍ഡ് ഓഫ് പ്ലേയ്ക്ക് പുറമേ ഗ്രൗണ്ടുകളുടെ സംരക്ഷണത്തിനുള്ള അഴിവേലി, ഫ്‌ളഡ്‌ലിറ്റ്, പ്ലയേഴ്‌സ് ഡ്രസ്സിങ് റൂം, ടോയ്‌ലറ്റ് സംവിധാനങ്ങളാണ് പരിശീലന ഗ്രൗണ്ടുകളില്‍ വേണ്ടത്. പരേഡ് ഗ്രൗണ്ടിലെയും വെളി ഗ്രൗണ്ടിലെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും അഞ്ചു കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കിയ 11 കോടി രൂപയിലാണ് പനമ്പിള്ളി നഗര്‍ ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. നവീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രം ആവശ്യമുള്ള മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ കൊച്ചി മെട്രോ 2.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റേഡിയത്തില്‍ അവശേഷിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം ഫിഫയുടെ നിരീക്ഷണത്തിലായിരിക്കും. മത്സരങ്ങള്‍ക്ക് മുമ്പായി സ്റ്റേഡിയത്തില്‍ അന്തിമ പരിശോധന നടത്താനും സംഘമെത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago