സംസ്ഥാനത്തെ പകുതിയിലേറെ ആനകള്‍ക്കും ഉടമസ്ഥാവകാശ രേഖയില്ല
പൊന്നാനി: സംസ്ഥാനത്തെ പകുതിയിലേറെ നാട്ടാനകള്‍ക്കും ഉടമസ്ഥാവകാശ രേഖയില്ല. ദേവസ്വം ബോര്‍ഡുകളുടേത് ഉള്‍പ്പെടെ 393 ആനകള്‍ക്കാണ് സര്‍ട്ടിഫിക്കറ്റില്ലാത്തത്. ഇവയില്‍ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മുന്‍കൂര്‍ അനുമതിയില്ലാതെ കൊണ്ടുവന്നതാണെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
ആനകളുടെ ഉടമസ്ഥാവകാശ രേഖയ്ക്കായി കഴിഞ്ഞ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. ഇങ്ങിനെ ലഭിച്ച അപേക്ഷകളുടെ പരിശോധനയിലാണ് പകുതിയിലേറെ ആനകളെയും ഉടമസ്ഥാവകാശ രേഖയില്ലാതെയാണ് വര്‍ഷങ്ങളായി കൈവശം വച്ചരിക്കുന്നതെന്ന് വ്യക്തമായത്.ആകെയുള്ള 601 അപേക്ഷകളില്‍ 393 ആനയ്ക്കും ഉടമസ്ഥാവകാശ രേഖയില്ല. സ്വകാര്യവ്യക്തികള്‍ മാത്രമല്ല ദേവസ്വം ബോര്‍ഡുകളും രേഖയില്ലാതെയാണ് ആനയെ ഉപയോഗിക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വങ്ങളിലെ ഒരാനയ്ക്ക് പോലും ഉടമസ്ഥാവകാശ രേഖയില്ല. ഗുരുവായൂര്‍ മലബാര്‍ ദേവസ്വങ്ങളിലും രേഖയില്ലാത്ത ആനയുണ്ട്. ഉടമസ്ഥാവകാശ രേഖയില്ലാത്തത് നിയമപ്രകാരം കുറ്റകരമാണ്.രേഖയില്ലാത്ത ആനകളില്‍ 192 എണ്ണത്തിനെയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നവയാണ്. ഇതരസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്നതിനുള്ള മുന്‍കൂര്‍ അനുമതിപത്രം ആരും സമര്‍പ്പിച്ചിട്ടുമില്ല. രേഖയില്ലാത്തതിനൊപ്പം ഇതുകൂടിയാകുമ്പോള്‍ നിയമം ലംഘിച്ച് ആനയെ കടത്തിയതാണെന്ന സംശയത്തിനും വിവരാവകാശരേഖകള്‍ ബലം നല്‍കുന്നു. എന്നാല്‍ അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്തതാണ് ഇത്രയുമധികം ആനകള്‍ക്ക് രേഖയില്ലാതാകാനുള്ള കാരണമെന്നാണ് ഉടമകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."