പ്രതിഷേധക്കാര്‍ക്ക് നേരെ പൊലിസ് വാന്‍ ഇടിച്ചുകയറ്റി
മനില: ഫിലിപ്പൈന്‍സില്‍ യു.എസ് എംബസിക്കു മുന്നില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കിടയിലേക്ക് പൊലിസ് വാഹനം ഇടിച്ചുകയറ്റി. മനിലയിലെ എംബസിക്കു പുറത്തു നടന്ന പ്രതിഷേധം ഇതോടെ അക്രമാസക്തമായി. ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ജനങ്ങള്‍ തല്ലിതകര്‍ത്തു. അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ഫിലിപ്പൈന്‍സിലെ യു.എസ് സൈനിക സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് ആളുകള്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഈയിടെ ഫിലിപ്പൈന്‍സ് പ്രസിഡന്റ് യു.എസുമായുള്ള ബന്ധം കുറയ്ക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തു. എംബസിയിലേക്ക് പ്രതിഷേധക്കാര്‍ ചുവന്ന പെയിന്റ് വലിച്ചെറിഞ്ഞു. പൊലിസിനു നേരെയും കല്ലേറുണ്ടായി. കലാപവിരുദ്ധ പൊലിസ് ഇവര്‍ക്കു നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നിരവധി പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു.
ഒബാമയ്ക്കെതിരേ ആഞ്ഞടിച്ച ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഡ്യൂട്രേറ്റ് ചൈന സന്ദര്‍ശിക്കുന്നതിനിടെയാണ് യു.എസ് എംബസിയിലേക്ക് പ്രതിഷേധം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."