രാഷ്ട്രീയ കൊലപാതകം: നേതൃത്വം വിചാരണ ചെയ്യപ്പെടണം
കൊടും കുറ്റവാളികളെ പോലും വധശിക്ഷയ്ക്കു വിധേയരാക്കരുത് എന്ന് ഇന്നത്തെ പരിഷ്കൃത സമൂഹം ആണയിടുമ്പോഴാണ് രാഷ്ട്രീയ-സാംസ്ക്കാരിക പ്രബുദ്ധതയുള്ള കേരളത്തില്‍ പൈശാചിക കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളായ കശ്മീരിലും അസമിലും തീവ്രവാദവും മഹാരാഷ്ട്രയില്‍ അധോലോക സംഘങ്ങളും ഒറീസയിലും ജാര്‍ഖണ്ഡിലും നക്സലിസവുമാണ് അവിടങ്ങളിലെ അക്രമങ്ങളുടെയും സമാധാനരാഹിത്യത്തിന്റെയും മുഖ്യഉറവിടങ്ങളെങ്കില് കേരളത്തില്‍ ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ രാഷ്ട്രീയ പാര്‍ട്ടികളാണ് ഇവയുടെ ഉറവിടങ്ങള്‍.
കൊലപാതകത്തിന് സാധ്യതയുണ്ടെന്നറിഞ്ഞാല്‍ അത് മറച്ച് വെക്കുന്നത് പോലും കുറ്റകരമാണ്. കൊലപാതകങ്ങള്‍ മുമ്പും ശേഷവും നേതാക്കള്‍ അവയെ സമീപിക്കുന്ന രീതിയും ന്യായീകരണം ചുവയ്ക്കുന്ന നിലപാടുകളും പ്രേരണക്കുറ്റം സംബന്ധിച്ച നിയമങ്ങള്‍ വച്ച് നോക്കുമ്പോള്‍ അത്യധികം പ്രധാനമാണ്.
പ്രത്യക്ഷ കൊലയാളികളുടെ പേരില്‍ അന്വേഷണം നടത്തി അവരുടെ പേരില്‍ മാത്രം കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുന്ന രീതി മാറ്റി വിപുലമായ പ്രേരണക്കുറ്റം നേതാക്കള്‍ക്കെതിരേയും പ്രയോഗിച്ച് കേസ് അന്വേഷിക്കാന്‍ പൊലീസിന് സ്വാതന്ത്ര്യം നല്‍കുകയും അവരത് ഉപയോഗിക്കാന്‍ ധീരത കാണിക്കുകയും ചെയ്താല്‍ കേരളത്തിലെ ജീവിതം സുന്ദരമാകും. ഇല്ലെങ്കില്‍ ഭയാനകവും.
ഫൈസല്‍ മുനീര്‍
മഞ്ചേരി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."