പക്ഷികളെ കൂട്ടത്തോടെ മോഷ്ടിച്ച പ്രതി പിടിയില്‍
ഫറോക്ക്: വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും കൂട്ടത്തോടെ പക്ഷികളെ മോഷ്ടിച്ച സംഭവത്തില്‍ കൊളത്തറ പനയത്തട്ട് സ്വദേശി പിടിയില്‍. തണ്ണിക്കോട്ട് ഹൗസില്‍ വിഷ്ണു (23)വിനെയാണ് കൊണ്ടോട്ടി ഐക്കരപ്പടയില്‍ നിന്നും നല്ലളം പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്നും മോഷ്ടിച്ച വിവിധയിനം പക്ഷികളെയും കൂടുസഹിതം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
രണ്ട് മാസം മുന്‍പാണ് ചെറുവണ്ണൂര്‍ ജങ്ഷനിലെ കുണ്ടായിത്തോട് ഇര്‍ഷാദ് അലിയുടെ ഉടമസ്ഥതയിലുളള പാരഡൈസ് അക്വേറിയം, മീഞ്ചന്ത ചെക്ക്‌പോസ്റ്റിനു സമീപം മാളിക്കത്താഴം പറമ്പ് ഫിറോസിന്റെ എസ്.എ.സ്റ്റാള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് വിവിധയിനം പക്ഷികളെ കൂട് സഹിതം മോഷ്ടിച്ചത്.
ചെറുവണ്ണൂരില്‍ നിന്നും രണ്ട് കുട്ടികളുടെ മാതാവായ 38കാരിയുമായി ഒളിച്ചോടി ഐക്കരപ്പടയില്‍ താമസിച്ചുവരികയായിരുന്നു വിഷ്ണു.
മോഷ്ടിച്ച പക്ഷികളെ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ഇവയില്‍ കുറെ വില്‍പ്പന നടത്തുകയും നിരവധി പക്ഷികള്‍ ശരിയായ തീറ്റ കിട്ടാതെ ചത്തൊടുങ്ങുകയും ചെയ്തു.
മോഷണത്തെക്കുറിച്ചുളള ഉടമകളുടെ പരാതിയില്‍ പൊലിസ് നടത്തിയ വിശദമായി അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
മത്സര പ്രാവുകള്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ വിലവരുന്ന പക്ഷികളാണ് മോഷ്ടിച്ചത്. പ്രതിയെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."