കാമറ വന്നിട്ടും എല്ലാം പഴയപടിഇരിട്ടി നഗരത്തില്‍
ഇരിട്ടി: രഹസ്യ ക്യാമറകള്‍ മിഴി തുറന്നിട്ടും ഇരിട്ടി നഗരത്തില്‍ ട്രാഫിക് ലംഘനത്തിന് പരിഹാരമായില്ല. കഴിഞ്ഞ ഒക്‌ടോബര്‍ ആറിനാണ് ഇരിട്ടിയില്‍ 16 ഇടങ്ങളില്‍ സജ്ജമാക്കിയ രഹസ്യ ക്യാമറകളുടെ ഉദ്ഘാടനം കണ്ണൂര്‍ എം.പി പി.കെ ശ്രീമതി നിര്‍വഹിച്ചത്. ക്യാമറ സ്ഥാപിക്കുന്നതോടെ തെറ്റുകള്‍ ചെയ്യാന്‍ ഭയമുണ്ടണ്ടാകുമെന്ന് എം.പി പറഞ്ഞിരുന്നു. ട്രാഫിക്ക് ലംഘനം ഫലപ്രദമായി തടയാന്‍ കഴിയുമെന്നും പേ പാര്‍ക്കിംഗ് സൗകര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്വകാര്യ വ്യക്തികളുടെ വാഹനങ്ങള്‍ നിരോധിത മേഖലയില്‍ പോലും നിര്‍ത്തിയിടുന്നത് തുടരുകയാണ്. ഇത് ടൗണില്‍ ദിവസവും ഒട്ടേറെ ഗതാഗത പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത് പൊലിസിന്റെ അനാസ്ഥ കൊണ്ടണ്ടാണെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്കു മുമ്പാണ് ഇരിട്ടിയിലെ ട്രാഫിക് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെണ്ടത്താന്‍ മുനിസിപ്പല്‍ അധികൃതരുടെയും പൊലിസിന്റെയും ശ്രമഫലമായി പേ പാര്‍ക്കിങ് സൗകര്യം ഇരിട്ടി പഴയ പാലത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ചത്.
സ്വകാര്യവ്യക്തി ഭീമമായ വാടകയാണ് ഈ സ്ഥലത്തിന് ഈടാക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് അടച്ചു പൂട്ടേണ്ടണ്ട അവസ്ഥയിലാണ്. രാപകല്‍ ഭേതമില്ലാതെ രണ്ടു ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെണ്ടങ്കിലും ദിവസം 300ല്‍ താഴെ മാത്രമെ വരുമാനം ലഭിക്കുന്നുള്ളൂവെന്ന് ഇവര്‍ പറയുന്നു. വാഹന ഉടമകള്‍ക്ക് പ്രാഥമിക ആവശ്യം നിര്‍വഹിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെണ്ടങ്കിലും സ്വകാര്യ വ്യക്തികള്‍ക്ക് ഇപ്പോഴും ഇഷ്ടം റോഡരിക് തന്നെയാണ്. അതേസമയം പേ പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് കുറച്ചു കൂടി സൗകര്യമൊരുക്കാനാകുമെന്നും അത് പൂര്‍ത്തിയായാലുടന്‍ നഗരത്തിലെ ട്രാഫിക് പരിഷ്‌ക്കരണം ശക്തമാക്കുമെന്നും ചെയര്‍മാന്‍ പി.പി അശോകന്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."