വീടുവച്ചു കൊടുക്കാനെത്തിയ സംഘത്തെ മര്‍ദിച്ചെന്ന്
കണ്ണൂര്‍: പയ്യന്നൂര്‍ കോറോം നെല്യാട്ട് കോളനിയില്‍ വീട് വച്ചുകൊടുക്കാനത്തെിയ സംഘത്തെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നു പരാതി. കോളനിയിലെ ലീഷ്മയ്ക്കു വീട് നിര്‍മാണം സംസാരിക്കാനെത്തിയ അക്ഷയശ്രീ പ്രവര്‍ത്തകരെയാണ് ഒരുസംഘം സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് അക്ഷയശ്രീ സെക്രട്ടറി ധനലക്ഷ്മി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഈമാസം രണ്ടിന് 13 വയസുള്ള മകളോടും 14 വയസുള്ള മകനുമൊപ്പം താമസിക്കുന്ന ലീഷ്മയ്ക്കു വീടുവച്ചുകൊടുക്കുന്നതു സംസാരിക്കാനാണു വീട്ടിലെത്തിയത്. ഇതിനിടെ ഒരുസംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയായിരുന്നത്രേ. ഇതോടെ ഉന്തും തള്ളുമായി.
തന്റെ രണ്ടര വയസുള്ള മകനെയും തള്ളിയിട്ടു. പെരിങ്ങോം പൊലിസ് സംഭവസ്ഥലത്തത്തെി ഇടപെട്ടെങ്കിലും അവരെയും മര്‍ദിച്ചു. വിഷയത്തില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ലീഷ്മ പറഞ്ഞു.
പഞ്ചായത്തില്‍ വീടുനിര്‍മാണത്തിന് അപേക്ഷയുമായി വന്നാല്‍ അനുവദിച്ചുതരില്ലെന്നു വാര്‍ഡ് മെമ്പര്‍ പറഞ്ഞതായും ലീഷ്മ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം രതി, മായാ മധുസൂദനന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."