HOME
DETAILS
MAL
വാക്പോരിനു കാതോര്‍ത്ത്
backup
October 19 2016 | 23:10 PM
പാടത്തെ പണിയും വരമ്പത്തെ കൂലിയുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗം തീമുനയില്‍ നില്ക്കുന്ന കണ്ണൂരിലെ സമാധാന ജീവിതത്തിന് ഏറെ ക്ഷതമാണ് ഏല്‍പ്പിച്ചത്. അതേ കോടിയേരി തന്നെ ഞായറാഴ്ച പയ്യന്നൂരില്‍ സി.പി.എം നടത്തുന്ന മേഖലാജാഥ ഉദ്ഘാടനം ചെയ്യാനെത്തുമ്പോള്‍ സമാധാന പ്രേമികളുടെ ചങ്കിടിക്കുകയാണ്. കോടിയേരിക്കു പുറമെ പി ജയരാജന്, എം സുരേന്ദ്രന്, എ.എന്‍ ഷംസീര്‍, വത്സന് പനോളി തുടങ്ങിയവരും സി.പി.എമ്മിലെ തീപ്പൊരി പ്രാസംഗകരാണ്. ഇവര്‍ക്കു സമാനമായി ബി.ജെ.പിയിലെ ശോഭാസുരേന്ദ്രന്, എം.ടി രമേഷ് തുടങ്ങിയ വലിയൊരു നിര നേതാക്കന്മാര് തന്നെ കണ്ണൂരിലെത്തുന്നുണ്ട്. ഇരട്ടകൊലപാതകത്തിനു ശേഷം ശാന്തതയിലേക്ക് മടങ്ങുന്ന ജില്ലയുടെ ക്രമസമാധാനനില തകരാന്‍ ഇവരുടെ പ്രസംഗമിടയാക്കുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."