ഉറക്കച്ചടവിന് ചൂടു ചുക്കുകാപ്പി; 'ശുഭ യാത്ര സുരക്ഷിത യാത്ര' പദ്ധതിയുമായി ജനമൈത്രി പൊലിസ്
വൈത്തിരി: ദീര്‍ഘ ദൂര യാത്രയിലുള്ള ഡ്രൈവര്‍മാരുടെ ഉറക്കച്ചടവ് മാറ്റാന്‍ ചുടു ചുക്കുകാപ്പിയുമായി ജനമൈത്രി പൊലിസ്. രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ നല്ലൊരു ശതമാനവും ഡ്രൈവര്‍മാര്‍ ഉറങ്ങി പോവുന്ന കാരണത്താലാണ്. ഏത് വിധേനയും റോഡപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'ശുഭ യാത്ര സുരക്ഷിത യാത്ര' എന്ന പേരില്‍ പുതിയ രീതി പരീക്ഷിക്കുന്നത്.
വയനാട് ജനമൈത്രി പൊലിസിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സ്വീകാര്യതക്കനുസരിച്ച് സ്ഥിരം സംവിധാനമാക്കാനുള്ള ഒരുക്കത്തിലാണ് ജനമൈത്രി പൊലിസ്. ഡ്രൈവര്‍മാരുടെ ഉറക്കചടവില്‍ ഇനിയൊരു മനുഷ്യ ജീവനും റോഡില്‍ പൊലിയരുത് എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
വൈത്തിരി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വൈത്തിരി പോലീസ് എസ്.ഐ എ.യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ റെഡ് ക്രോസ് ദുരന്ത നിവാരണ സേനാംഗങ്ങളും വൈത്തിരി, ചുണ്ടേല്‍ ടാക്‌സി ഡ്രൈവര്‍മാരും ജനമൈത്രി പൊലിസ് അംഗങ്ങളും വ്യാപാരി വ്യവസായി പ്രതിനിധികളും ചേര്‍ന്ന് ചുരം കയറി വന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ചുക്ക് കാപ്പിയും ബോധവല്‍കരണ ലഘുലേഖയും വിതരണം ചെയ്തു.
കല്‍പ്പറ്റ ഡി.വൈ.എസ്.പി മുഹമ്മദ് ശാഫി, ഡി.വൈ.എസ്.പി ഹരിഹരന്‍, വൈത്തിരി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിജേഷ്, വൈത്തിരി സി.ഐ അബ്ദുല്‍ ശരീഫ്, ഡ്രൈവേര്‍സ് യൂനിയന്‍ പ്രതിനിധികളായ അസീസ്, രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."