HOME
DETAILS

കണ്ടല്‍വനവല്‍കരണം: ജില്ലയില്‍ വിപുലമായ പദ്ധതി നടപ്പാക്കും

  
backup
October 20, 2016 | 2:25 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


കൊല്ലം: ജില്ലയില്‍ കണ്ടല്‍വനവല്‍കരണത്തിനായി വിപുലമായ പദ്ധതി തയാറാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍  ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സാമൂഹിക വനവല്‍കരണ വിഭാഗം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി  സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.
പ്രാരംഭ നടപടിയെന്നോണം  കണ്ടല്‍ കാടുകള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള മേഖലകള്‍ നിര്‍ണയിക്കുന്നതിനായി സാമൂഹിക വനവല്‍കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിപുലമായ സര്‍വേ നടത്തും. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സാമൂഹിക വനവല്‍കരണ വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ചശേഷം വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പദ്ധതിക്ക് രൂപം നല്‍കുമെന്നും സമയബന്ധിതമായി നടപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു.
നിലവില്‍ ജില്ലയില്‍ മണ്‍ട്രോതുരുത്ത്, ചവറ തെക്കുംഭാഗം എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ കണ്ടല്‍വനവല്‍കരണം നടപ്പാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയിൽ പൊലിസിനെ ലാത്തികൊണ്ട് മർദിച്ച് യുവാവ്; വീഡിയോ 

National
  •  a day ago
No Image

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഘപരിവാർ അനുകൂല മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസയച്ച് പി.കെ ശ്രീമതി

Kerala
  •  a day ago
No Image

മയക്കുമരുന്ന് കേസ്: നാല് വർഷമായി ഒളിവിലായിരുന്ന പ്രതി വിമാനത്താവളത്തിൽ പിടിയിൽ

Kerala
  •  a day ago
No Image

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം കടുപ്പിച്ചിട്ടും ശീലം മാറ്റാതെ ഉപഭോക്താക്കൾ; കട്ടിയുള്ള ബാഗുകൾക്ക് ഇപ്പോഴും പ്രിയം

uae
  •  a day ago
No Image

യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31

uae
  •  a day ago
No Image

ഇന്ധനടാങ്കിൽ എന്ത് ഒഴിക്കണമെന്ന് ഉപഭോക്താവ് തീരുമാനിക്കട്ടെ: E20 പെട്രോൾ നിർബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം; ഓഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെന്റ് മാർച്ച്‌

National
  •  a day ago
No Image

ജീവനക്കാരുടെ ലോഗിൻ വിവരങ്ങളിലും ഓഡിറ്റിംഗിലും സുതാര്യതയില്ലെന്ന് ഫ്രഞ്ച് അതോറിറ്റി; ഇൻഫോസിസിന് 2 കോടി രൂപ പിഴ

International
  •  a day ago
No Image

സൈബര്‍ സെക്യൂരിറ്റി കോഴ്‌സിന് അഡ്മിഷന്‍ നല്‍കിയില്ല; ഐഐടി മദ്രാസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അപേക്ഷകന്‍ 

National
  •  a day ago
No Image

ലോണ്‍ ആപ്പ് വഴി വിദേശികളെയും പറ്റിച്ചു; തിരുവനന്തപുരത്ത് 18 പേര്‍ പിടിയില്‍ 

Kerala
  •  a day ago
No Image

ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി ഇനി കൂടുതൽ ഇടങ്ങളിലേക്ക്; സേവനം 11 സോണുകളിലേക്ക് വ്യാപിപ്പിച്ച് ആർടിഎ

uae
  •  a day ago