HOME
DETAILS
MAL
കാമുകനൊപ്പം പോയ ഭാര്യക്കു കുടുംബ കോടതി വളപ്പില്‍ ഭര്‍ത്താവിന്റെ മര്‍ദനം
backup
October 20 2016 | 02:10 AM
കൊല്ലം: തന്നെയും മകളെയും ഉപേക്ഷിച്ചു മറ്റൊരാള്‍ക്കൊപ്പം പോയ ഭാര്യയെ കുടുംബ കോടതി വളപ്പില്‍ ഭര്‍ത്താവ് മര്‍ദിച്ചു.
ഇന്നലെ ചവറ കുടുംബ കോടതി വളപ്പിലാണ് സംഭവം. ഭാര്യയെ അടിക്കുന്നതിന് ഓല മടലുമായി ഭര്‍ത്താവ് കോടതി വളപ്പില്‍ കാത്തു നില്‍ക്കുകയായിരുന്നു. കേസിന്റെ കാര്യത്തിനായി കോടതി വളപ്പിലേക്കു കയറിയ യുവതിയെ മടല് കൊണ്ടടിച്ചു. തുടരെ അടിയേറ്റ യുവതി മറിഞ്ഞു വീഴുകയും ചെയ്തു. മറ്റുള്ളവര്‍ ഇടപെട്ടതോടെ മടല് ഉപേക്ഷിച്ചു കോടതിക്കുള്ളില്‍ കയറിയ യുവാവ് അവിടെ നിന്നും മതില്‍ചാടി രക്ഷപ്പെട്ടു. മൈനാഗപ്പള്ളി സ്വദേശിനിയായ യുവതിയും അമ്മയും ചവറ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."