വയനാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആറംഗസംഘം മര്‍ദ്ദിച്ചു
സുല്‍ത്താന്‍ബത്തേരി(വയനാട്): നൂല്‍പ്പുഴ പഞ്ചായത്തില്‍ വടക്കനാട് കരിപ്പൂരില്‍വച്ച് വനംവകുപ്പ് ഉദ്യോസ്ഥരെ ആറംഗസംഘം മര്‍ദ്ദിച്ചവശരാക്കി.
കുറിച്യാട് റെയിഞ്ചിലെ താത്തൂര്‍ സെക്ഷനിലെ ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍മാരായ പ്രഭേന്ദ്രനാഥ് (33), മനേഷ് കുമാര്‍(35) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇരുവരും ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. കുരങ്ങു ശല്യമെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഇവിടെ കൂട് വച്ചിരുന്നു. ഈ കൂടുകള്‍ ശരിയാക്കിവയ്ക്കാന്‍ ചെന്ന തങ്ങളെ പ്രദേശത്തെ ആറോളം പേര് എത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം കുരങ്ങുകളെ വനംവകുപ്പ് പ്രദേശത്തു കൊണ്ടുവന്നു വിട്ടെന്നും നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇവയെ കൂടുവച്ച് പിടികൂടാന്‍ എത്തിയ ജീവനക്കാരുമായി വാക്കുതര്‍ക്ക മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."