സഊദിയില്‍ ഗ്യാലക്‌സി നോട്ട് 7ന് നിരോധനം
ജിദ്ദ: രാജ്യത്ത് ഗ്യാലക്‌സി നോട്ട്7 നിരോധിച്ചു. വാങ്ങിയവര്‍ ഇത് ഏജന്റുമാര്‍ക്ക് നല്‍കി പണം വാങ്ങണമെന്നും നിര്‍ദേശമുണ്ട്. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഈ നിര്‍ദേശം നല്‍കിയിട്ടുളളത്.
രാജ്യത്ത് ഗ്യാലക്‌സി നോട്ട്7 പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു ഈജിപ്തുകാരനാണ് തന്റെ ഫോണ്‍ പൊട്ടിത്തെറിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വാണിജ്യ നിക്ഷേപ മന്ത്രാലയം വിപണിയില്‍ നിന്ന് 6186 ഫോണുകളെ തിരിച്ച് വിളിച്ചിട്ടുണ്ട്. ഇവയുടെ വില്‍പ്പന നിരോധിച്ച് കൊണ്ട് ഉത്തരവും ഇറക്കി.
കഴിഞ്ഞ ദിവസം സഊദി അറേബ്യന്‍ എയര്‍ലൈന്‍സും ഇത് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. യാത്രക്കാരും ജീവനക്കാരും ഇതുപയോഗിക്കരുതെന്നാണ് നിര്‍ദേശം. അമേരിക്കയിലും അതിന് വിമാനങ്ങളില്‍ നിരോധനമുണ്ട്.
ആഗോളതലത്തില്‍ സാംസങ് ഇരുപത്തഞ്ച് ലക്ഷം ഫോണുകളാണ് തിരിച്ച് വിളിച്ചിട്ടുളളത്. തീ പിടിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് കമ്പനിയ്ക്ക് വന്‍ ബാധ്യതയാണ് സൃഷ്ടിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."