രാജ്യാന്തര ബോണ്ടിലൂടെ സഊദിക്ക് റെക്കോര്‍ഡ് നേട്ടം
ജിദ്ദ: രാജ്യാന്തര ബോണ്ടിലൂടെ സഊദി അറേബ്യയ്ക്ക് റെക്കോര്‍ഡ് നേട്ടം. 67 ബില്യന്ഡോളറാണ് ഇവര്‍ക്ക് സമാഹരിക്കാനായത്. എണ്ണവിലയിടിവിനെ തുടര്‍ന്ന് രാജ്യം ആദ്യമായാണ് ഇത്തരത്തില്‍ രാജ്യാന്തര കടപ്പത്രമിറക്കുന്നത്. ഏപ്രിലില്‍ അര്‍ജന്റീന ഇറക്കിയ രാജ്യാന്തര കടപ്പത്രത്തിന് ആണ് നേരത്തെ ഇതിനെക്കാള്‍ നേട്ടമുണ്ടാക്കാനായത്. അന്ന് അവര്‍ക്ക് ലഭിച്ചത് 69 ബില്യന്‍ ഡോളറായിരുന്നു. അതിന് ഏറെ അടുത്ത് സഊദിയ്ക്ക് എത്താനായി.
17.5 ബില്യന്‍ഡോളര്‍ സമാഹരിക്കാനായിരുന്നു സഊദിയുടെ പദ്ധതി. അഞ്ച്, പത്ത്, മുപ്പത് വര്‍ഷ കാലാവധി വച്ച് സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. സഊദി കടപ്പത്രത്തിന് ആവശ്യം കൂടിയത് കുറഞ്ഞ ആഗോള പലിശനിരക്ക് കൊണ്ടാണെന്ന് വിലയിരുത്തുന്നു. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ നടപടി. രാജ്യത്തിന് സാമ്പത്തിക സുസ്ഥിരത ഉണ്ടാകുമെന്ന് വിശ്വാസം ആര്‍ജ്ജിക്കാനായിട്ടുണ്ട്. സെയിലിന് മുമ്പ് ലണ്ടനിലും അമേരിക്കയിലുമുളള വന്‍ കിട നിക്ഷേപകരുമായി സഊദി അധികൃതര്‍ കൂടിക്കാഴ്ച കള്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."