നാദാപുരത്ത് ആയുധനിരോധന നിയമം വേണമെന്ന ആവശ്യം ശക്തമാകുന്നു
നാദാപുരം: നിരന്തരം അക്രമങ്ങളും സ്‌ഫോടനങ്ങളും നടക്കുന്ന നാദാപുരത്ത് സമാധാനം നിലനിര്‍ത്താന്‍ ആയുധനിരോധന നിയമം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു.
നാദാപുരത്തു ശാശ്വതസമാധാനം നിലനിര്‍ത്താന്‍ സംഘര്‍ഷ മേഖലയില്‍പെട്ട പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ പ്രസ്തുത നിയമം കൊണ്ടുവന്നാല്‍ ബോംബ് നിര്‍മാണവും ആയുധ ശേഖരണവും അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ മുന്‍കൈയെടുത്ത് സമാധാനശ്രമത്തിനു ശ്രമിക്കുമ്പോള്‍ ഇതിനെയെല്ലാം വെല്ലുവിളിച്ചു പ്രദേശത്തു അരാജകത്വം സൃഷ്ടിക്കാന്‍ പ്രത്യേകസംഘം പ്രവര്‍ത്തിക്കുന്നതായി പൊലിസിനു അറിയാമെങ്കിലും നിയമത്തിന്റെ പഴുതുപയോഗിച്ച് ഇവര്‍ രക്ഷപ്പെടുകയാണ്. പൊലിസിന്റെ ഈ നിസ്സാഹായാവസ്ഥ മുതലെടുത്ത പ്രത്യേക ക്രിമിനല്‍ സംഘത്തില്‍പെട്ടവര്‍ മേഖലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് പതിവായിരിക്കുകയാണ്.
രാത്രികളില്‍ ഒരേ സംഘം തന്നെയാണ് വ്യത്യസ്ത കേന്ദ്രങ്ങളില്‍ മുഖംമറച്ച് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുകളിലെത്തി സ്‌ഫോടനം നടത്തി രക്ഷപ്പെടുന്നത്. പൊതുവെ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന മേഖലകളിലാണ് സ്‌ഫോടനങ്ങളിലധികവും നടക്കുന്നത്.
മേഖലയില്‍ ആയുധനിരോധന നിയമം ഏര്‍പ്പെടുത്തിയാല്‍ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും ഒരുപരിധി വരെ തടയാന്‍ സാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."