ശൗചാലയ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം
പേരാമ്പ്ര: മുതുകാട് അഗസ്ത്യമല നരേന്ദ്രദേവ് ആദിവാസി കോളനിയില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഫണ്ട് ഉപയോഗിച്ച് ജലനിധി മുഖാന്തിരം നടപ്പാക്കിയ ശൗചാലയ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം.
നിര്‍മാണ വസ്തുക്കളുടെ ഗുണമേന്മയില്ലാത്തതും നിര്‍മാണ വൈധഗ്ധ്യമില്ലാത്ത തൊഴിലാളികളെ ഉപയോഗപ്പെടുത്തി അപകടരീതിയില്‍ ശൗചാലയം നിര്‍മിച്ചതും ആദിവാസികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തുന്നു. നിര്‍മിച്ച ശൗചാലയങ്ങള്‍ക്കു വിശാലതയില്ലാത്തതും വ്യാപകപ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പല വീട്ടുകാര്‍ക്കും പല തരത്തിലാണ് ശൗചാലയങ്ങള്‍ പണിതത്. ചെറിയ കാറ്റടിച്ചാല്‍ മേല്‍ക്കൂര പറന്നുപോകാന്‍ സാധ്യതയുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. നൂല്‍കമ്പി കൊണ്ട് കെട്ടിയ മേല്‍ക്കുര ഏതു സമയത്തും നിലംപതിക്കുന്ന അവസ്ഥയിലാണ്.
സ്വന്തം നിലയില്‍ കക്കൂസ് നിര്‍മാണം നടത്താമെന്ന കോളനി വാസികളുടെ ആവശ്യം ബന്ധപ്പെട്ടവര്‍ ചെവികൊണ്ടില്ലെന്ന് ആദിവാസികള്‍ പറയുന്നു. കോളനിയിലെ ആദിവാസികളല്ലാത്ത വീട്ടുകാര്‍ക്കു നല്ലരീതിയിലുള്ള കക്കൂസ് പണിതിട്ടുണ്ട്. 15400 രൂപയാണ് ഒരു കക്കൂസിന്റെ നിര്‍മാണത്തിന് അനുവദിച്ചത്. കക്കൂസ് നിര്‍മാണത്തില്‍ മേല്‍ക്കൂരയുടെയും ചുവരിന്റെയും പണി ഒഴികെ തൊഴിലുറപ്പ് തൊഴിലാളികളും വീട്ടുകാരും സഹകരിച്ചാണ് നിര്‍മാണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."