HOME
DETAILS
MAL
കോത്തഗിരിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
backup
October 20 2016 | 20:10 PM
കോത്തഗിരി: വീടുകള്‍ക്ക് അപകട ഭീഷണിയുയര്‍ത്തും വിധത്തിലുള്ള കുഴല്‍ കിണര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ കോത്തഗിരിയില്‍ കോത്തഗിരി-അരവേണു റോഡ് ഉപരോധിച്ചു. സ്വകാര്യ ലോഡ്ജ് ഉടമയാണു കുഴല്‍ കിണര്‍ നിര്‍മിക്കുന്നത്.
കുഴല്‍കിണര്‍ നിര്‍മാണത്തെ തുടര്‍ന്നു സമീപത്തെ 20 വീടുകളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു ജനങ്ങള്‍ കിണര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചത്. ഉപരോധത്തെ തുടര്‍ന്നു തഹസില്‍ദാര്‍ മണിമേഖല, വി.ഒ ലത, എസ്.ഐ രാമകൃഷ്ണന് സ്ഥലത്തെത്തി നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു. ഇതോടെയാണു നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."