കരിയാട് കത്തുന്നു: ഒരു വര്‍ഷത്തിനിടെ അഗ്‌നിക്കിരയാക്കിയത് പത്തോളം വാഹനങ്ങള്‍
ചൊക്ലി: ചൊക്ലി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കരിയാട് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബി.ജെ.പി പ്രവര്‍ത്തകന്റെ രണ്ടു ബൈക്കുകള്‍ അഗ്‌നിക്കിരയാക്കിയതോടെ ഒരു വര്‍ഷത്തിനിടെ പത്തോളം വാഹനങ്ങളാണ് പ്രദേശത്ത് അഗ്‌നിക്കിരയാക്കിയത്. സമാധാനം നിലനില്‍ക്കുന്ന പ്രദേശം ഇതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുമോയെന്ന് നാട്ടുകാര്‍ ഭയക്കുന്നു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ്, ബി.ജെ.പി, ജനതാദള്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വാഹനങ്ങള്‍ അഗ്‌നിക്കിരയത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ടി.എം ബാബുരാജ്, കരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന കൃഷ്ണ കുമാരി എന്നിവരുടെ ബൈക്കുകള്‍, തെയ്യത്താം പറമ്പില്‍ പവിത്രന്റെയും സഹോദരന്റെയും ഓട്ടോറിക്ഷകള്‍, ബി.ജെ.പി പ്രവര്‍ത്തകരായ പുന്നോളിക്കണ്ടി സുരേന്ദ്രന്‍, അജയ കുമാര്‍, അജിത് കുമാര്‍, ജനതാദള്‍ പ്രവര്‍ത്തകന്‍ പാറക്കെട്ടില്‍ മുരളീധരന്റേതുള്‍പ്പെടെ നിരവധി വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. രാത്രി കാലങ്ങളിലെ ഇത്തരം സംഭങ്ങള്‍ പൊലിസിനെയും വട്ടംകറക്കുന്നു. സംഭവങ്ങള്‍ നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുണ്ടകളായി അന്വേഷണം നടത്തിയെങ്കിലും അക്രമികളെ കണ്ടെണ്ടത്താന്‍ സാധിക്കാത്തത് വീണ്ടണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."