മന്ത്രിയുടെ പ്രഖ്യാപനം പാഴായി; ശാസ്താംപാറ പദ്ധതി അകാല ചരമത്തിലേക്ക് ബോബന്‍
മലയിന്‍കീഴ്: തലസ്ഥാന ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിന് തിലകക്കുറിയായി മാറേണ്ട ശാസ്താംപാറ വിനോദ സഞ്ചാര പദ്ധതി അകാല മരണത്തിലേക്ക്. വിളപ്പില്‍ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയ്ക്ക് ടൂറിസം വകുപ്പിലെ ചില ഉന്നതര്‍ തുരങ്കം
വയ്ക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ശാസ്താംപാറയെ സഞ്ചാരികളുടെ പറുദീസയാക്കുമെന്ന് ഈ ഓണത്തിന് ടൂറിസം മന്ത്രി ഇവിടെ നേരിട്ടെത്തി ഉറപ്പുനല്‍കിയിരുന്നു. നഗരത്തില്‍ നിന്നും അല്‍പ്പം അകലെയുള്ള ഇവിടേക്ക് എത്തിയവരുടെ തിരക്ക് കണ്ടാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ വകുപ്പധികൃതര്‍ ഉദാസീന നിലപാടാണ് ഇതിനോട് സ്വീകരിച്ചത്.
ഉത്സവ സീസണില്‍ മാത്രമാണ് ശാസ്താംപാറയില്‍ ആളുകളെത്തുന്നതെന്ന പുതിയ കണ്ടുപിടിത്തമാണ് ടൂറിസം വകുപ്പ് നടത്തിയത്. അതുകൊണ്ടുതന്നെ ഈ പദ്ധതിക്ക് ഇനി പണം ചെലവഴിക്കുന്നത് മണ്ടത്തരമാണെന്നും വകുപ്പധികൃതര്‍ പ്രചരിപ്പിച്ചു.
ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന സ്ഥലമാണ് ശാസ്താംപാറ. സുഗമമായ ഗതാഗത സൗകര്യമില്ലാതിരുന്നിട്ടും ഇത്രയധികം പേര്‍ ഇവിടേക്കെത്തുന്നത്, ശാസ്താംപാറ നല്‍കുന്ന
ദൃശ്യാനുഭവം കൊണ്ടുമാത്രമാണ്.
ശാസ്താംപാറ ടൂറിസം കേന്ദ്രത്തിലേക്ക് എട്ടു മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ നാലു കോടി നബാര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കാട്ടാക്കട, കിള്ളി, പാപ്പാറയില്‍ നിന്ന് വിളപ്പില്‍ശാലയിലേക്ക് നീളുന്ന റോഡാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ചിറ്റയില്‍ പാലം മുതല്‍ വിളപ്പില്‍ശാല ജങ്ഷന്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം റോഡിന്റെ വീതി അഞ്ചു മീറ്ററാണ്. ഇത് എട്ടുമീറ്ററായി ഉയര്‍ത്തിയാലെ പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കുകയുള്ളു. റോഡ് യാഥാര്‍ഥ്യമായാല്‍ നെയ്യാര്‍ഡാമിലേക്കും അരുവിക്കരയിലേക്കും കാപ്പുകാടിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ ഇടത്താവളമായും ശാസ്താംപാറ മാറും.
അഡൈ്വഞ്ചര്‍ ടൂറിസത്തിന് അനന്തസാധ്യതകളുള്ള ശാസ്താംപാറയെ സമീപത്തെ കടുമ്പു പാറയുമായി ബന്ധിപ്പിക്കുന്ന റോപ് വേ സംവിധാനം കൂടിയായാല്‍ ഇവിടം ജില്ലയിലെ ഏറ്റവും ആകര്‍ഷണീയമായ സ്ഥലമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അന്‍പത് ലക്ഷം മുടക്കി 2010 ലാണ് ശാസ്താംപാറയില്‍ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2012 ല്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു.അതിനു ശേഷം മറ്റു പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."