HOME
DETAILS
MAL
വാഹന മോഷണ കേസിലെ പ്രതി പിടിയില്‍
backup
October 20 2016 | 21:10 PM
ചെര്‍പ്പുളശ്ശേരി: നിരവധി വാഹനമോഷണക്കേസിലെ പ്രതി നെല്ലായ വാര്‍ക്ക കുണ്ടില്‍ വീട്ടില്‍ ഷിഹാബുദീന്‍ (20) പൊലിസ് പിടിയിലായി. ഹ്യൂണ്ടായ് കാറിന്റെ നമ്പര്‍ കവാസാക്കി ബൈക്കിന് ഉപയോഗിച്ചാണ് യാത്ര ചെയ്തത്. ഈ ബൈക്കും മോഷ്ടിച്ചതാണ്.
ചെര്‍പ്പുളശ്ശേരി ടൗണില്‍ നടത്തിയ വാഹന പരിശോധനക്കിടെ സബ് ഇന്‍സ്‌പെക്ടര്‍ പി.എം. ലിബിയും സംഘവുമാണ് ഇയാളെ പിടികൂടിയത്. മറ്റു ചില കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."