തെരുവുനായ വിഷയം: ജോസ് മാവേലിയെ ഏഴാമതും പൊലിസ് അറസ്റ്റ് ചെയ്തു
ആലുവ: തെരുവുനായ ഉന്മൂലനവുമായി ബന്ധപ്പെട്ട് പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു ആനിമല്‍ അക്ട് പ്രകാരവും ആംസ് റൂള്‍സ് അമെന്‍മെന്റ് ആക്ട് പ്രകാരവും ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെ വീണ്ടും പൊലിസ് അറസ്റ്റ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലിസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ ഹാജരായാണ് അദ്ദേഹം അറസ്റ്റ് വരിച്ചത്.
പിന്നീട് കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഈ മാസം നാലിന് എറണാകുളം പ്രസ് ക്ലബ്ബിലെ ഒരു ചടങ്ങില്‍ വച്ചാണു പാല സെന്റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജോസ് മാവേലിക്കു ലൈസന്‍സ് ആവശ്യമില്ലാത്ത തോക്ക് സമ്മാനിച്ചത്. ആക്രമണകാരികളായ തെരുവുനായ്ക്കളെ നശിപ്പിക്കുന്നതിനായി തെരുവുനായ് ഉന്മൂലനസംഘം എന്ന സംഘടന രൂപീകരിച്ച് ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടുള്ള സമരപരിപാടികളും മറ്റ് നടത്തുന്നതിനെ മാനിച്ചാണ് പ്രതീകാത്മക സമ്മാനമായി ജോസ് മാവേലിക്ക് അ സോസിയേഷന്‍ മൂവായിരം രൂപ വിലവരുന്ന തോക്ക് നല്‍കിയത്.
ലൈസന്‍സ് ആവശ്യമില്ലാത്ത ഈ തോക്ക് എറണാകുളത്തെ പല കടകളിലും ലഭ്യമാണ്. ഇങ്ങനെ നിസാരമായി ആര്‍ക്കുവേണമെങ്കിലും ലഭിക്കുന്ന ഈ തോക്ക് സമ്മാനമായി സ്വീകരിച്ചതിന്റെ പേരിലാണ് മൃഗസ്‌നേഹികളുടെ സമ്മര്‍ദ്ദം മൂലം പൊലിസ് കേസെടുത്തതെന്ന് ജോസ് മാവേലി പറഞ്ഞു.തെരുവുനായ് ശല്യത്തിനെതിരെ പ്രതികരിക്കുന്നതുമൂലം കപട മൃഗസ്‌നേഹികളുടെ എതിര്‍പ്പ് താന്‍ ധാരാളം നേരിടുകയാണെന്നും ഇപ്പോള്‍ തന്നെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി ഏഴ് കേസുകള്‍ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."