വൈപ്പിന്‍ ബസ് സമരം: ഫെയര്‍വേജസ് നടപ്പാക്കാന്‍ നിര്‍ദേശം
കൊച്ചി : വരാപ്പുഴ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം അവസാനിപ്പിക്കുന്നതിനു നിയമപ്രകാരമുള്ള ഫെയര്‍ വേജസ് നടപ്പാക്കാന്‍ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കി.
സമരം പരിഹരിക്കുന്നതിനു ബസുടമകളുടെയും തൊഴിലാളികളുടെയും സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്നലെയും തീരുമാനമാകാതിരുന്നതിനെ തുടര്‍ന്നാണ് കേരള മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെയര്‍വേജസ് ആക്ട് പ്രകാരമുള്ള കൂലി നടപ്പാക്കുന്നതിന് കലക്ടര്‍ ഉത്തരവിട്ടത്.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഓരോ ബസിലും 190 രൂപ കൂലി വര്‍ധന നല്‍കണമെന്നു കലക്ടര്‍ മുന്നോട്ടു വച്ച നിര്‍ദേശം ഉടമകള്‍ അംഗീകരിച്ചെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. നേരത്തെ നടന്ന ചര്‍ച്ചകളില്‍ 170 രൂപയുടെയും 180 രൂപയുടെയും കൂലി വര്‍ധനയാണ് കളക്ടര്‍ നിര്‍ദേശിച്ചത്.
ഈ നിര്‍ദേശങ്ങള്‍ തൊഴിലാളികള്‍ക്കു സ്വീകാര്യമാകാത്ത സാഹചര്യത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ നിയമപ്രകാരമുള്ള ഫെയര്‍വേജസ് നടപ്പാക്കാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു.
ഫെയര്‍വേജസ് നടപ്പാക്കാന്‍ തൊഴില്‍ വകുപ്പ് ഇന്നു മുതല്‍ രംഗത്തിറങ്ങുമെന്ന് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ നാരായണന്‍ നമ്പൂതിരി, ജില്ലാ ലേബര്‍ ഓഫിസര്‍ കെ.ടി. സരള എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."