ശരീഅത്ത് സംരക്ഷണ റാലി നവംബര്‍ നാലിന് മലപ്പുറത്ത്
മലപ്പുറം: രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ നവംബര്‍ നാലിന് മലപ്പുറത്ത് ശരീഅത്ത് സംരക്ഷണ റാലി നടത്തും. മുത്വലാഖ് നിരോധനം അജണ്ടയാക്കി രാജ്യത്ത് മതവിശ്വാസങ്ങള്‍ക്ക് നേരെ ഭരണകൂടത്തിന്റെ നേതൃത്തില്‍ നടക്കുന്ന നീക്കത്തിനെതിരേ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സമസ്ത കോഡിനേഷന്‍ കമ്മിറ്റി നടത്തുന്ന റാലിയില്‍ ഒരു ലക്ഷം പേരെ അണി നിരത്തും. റാലിയുടെ പ്രഖ്യാപന കണ്വന്ഷന് മലപ്പുറം സുന്നി മഹലില്‍ നടന്നു. ജില്ലയില്‍ എസ്.എം.ഫ്, എസ്.വൈ.എസ്, എസ്.കെ.ജെ.എം, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രചാരണ പരിപാടികള്‍ക്കും മഹല്ലുതല ഉത്ബോധനങ്ങള്ക്കും കണ്വന്ഷന് രൂപം നല്കി.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്്ലിയാര്‍ റാലിയുടെ പ്രഖ്യാപനം നടത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി കുഞ്ഞാണി മുസ് ലിയാര്‍, സമസ്ത മുശാവറ അംഗങ്ങളായ കോട്ടുമല മൊയ്തീന് കുട്ടി മുസ്്ലിയാര്‍, ടി.പി ഇപ്പ മുസ് ലിയാര്‍, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, എ മരക്കാര്‍ മുസ് ലിയാര്‍ സംസാരിച്ചു. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, ഹംസ റഹ്്മാനി കൊണ്ടിപ്പറമ്പ് വിഷയാവതരണം നടത്തി. പുത്തനഴി മൊയ്തീന് ഫൈസി സ്വാഗതവും കെ.ടി. ഹുസൈന് കുട്ടി മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."