HOME
DETAILS

കാലവര്‍ഷം വഴിമാറി; മലയോര മേഖലയിലെ നെല്‍ കര്‍ഷകര്‍ക്ക് ദുരിതമാകുന്നു

  
backup
October 20 2016 | 23:10 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0

കരുളായി: ഈ വര്‍ഷം നേരത്തേയെത്തിയ വേനല്‍ കര്‍ഷകരെ പാടെ ദുരിതത്തിലാഴ്ത്തുന്നു. കരുളായി, അമരമ്പലം തുടങ്ങി മലയോര മേഖലയിലെ ഒട്ടുമിക്ക പാടശേഖരങ്ങളും വെള്ളം കിട്ടാതെ വര@ുണങ്ങിയ സ്ഥിതിയിലാണ്. പാടം പൂട്ടി ഞാറുനട്ട് ആഴ്ച്ചകള്‍ പിന്നിട്ടപ്പോഴേക്കും വര@് പൊട്ടിയ നിലയിലാണ്. ഇത്തവണ കൊടും വേനലിനെ അനുസ്മരിപ്പിച്ചു കൊ@ണ്ടാണ് മലയോര മേഖലയില്‍ കാലവര്‍ഷം കടന്നു പോകുന്നത്. വരാന്‍ പോകുന്ന രൂക്ഷമായ വരള്‍ച്ച വിളിച്ചോതിക്കൊ@ണ്ട് മേഖലയിലെ പുഴകളിലെല്ലാം ജലനിരപ്പ് താഴ്ന്നു കഴിഞ്ഞു. കേരള വന ഗവേഷണ കേന്ദ്രത്തിന്റെ നിലമ്പൂര്‍ സബ് സെന്ററിലെ സെപ്റ്റംബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ പകുതിയായി കുറഞ്ഞിട്ടു@ണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ 2123 മില്ലി മീറ്റര്‍ മഴ ലഭിച്ചിടത്ത് ഇത്തവണ ലഭിച്ചത് 1257 മില്ലിമീറ്റര്‍ മഴ മാത്രമാണ്.
നല്ല രീതിയില്‍ മഴ ലഭിച്ച കഴിഞ്ഞ വര്‍ഷം ഭൂഗര്‍ഭ ജലം സംഭരിക്കുന്നതിനു സഹായിക്കുന്ന തെക്കു കിഴക്കന്‍ കാലവര്‍ഷത്തിലെ കുറവ് പരിഹരിക്കുന്നതിന് ഇനി വരുന്ന മാസങ്ങളിലെ ഉയര്‍ന്ന മഴ ലഭ്യത പോലും പോരാതെ വരുന്ന സ്ഥിതിയാണുള്ളതെന്ന് കെ.എഫ്.ആര്‍.ഐ സയന്റിസ്റ്റ് ഇന്‍ ചാര്‍ജ് യു. ചന്ദ്രശേഖരന്‍ പറയുന്നു. 2015 ലെ മഴ ലഭ്യതയോടൊപ്പമെത്തണമെങ്കില്‍ മൂന്നു മാസങ്ങളിലായി 1400 മിമി മഴ ലഭിക്കേ@ണ്ടതു@ണ്ട്. ഇത് തികച്ചും അസാധ്യമാണ്.
2012 വര്‍ഷത്തില്‍ സബ്‌സെന്റിറിലെ കണക്കുകള്‍ പ്രകാരം ആകെ ലഭിച്ചത് 1632.24 മി മീറ്റര്‍ മഴയാണ്. ഇത്രയും മഴ പോലും ഈ വര്‍ഷം ഉ@ണ്ടാകാനുള്ള സാധ്യത വിരളമാണ്. 2013 ല്‍ മലയോര മേഖലയനുഭവിച്ച കൊടും വേലനിലെ പോലും കടത്തിവെട്ടുന്ന വിധത്തിലേക്കാണ് കാലാവസ്ഥ എത്തി നില്‍ക്കുന്നത്. കനത്ത മഴ ലഭിക്കേണ്ട മാസമായിട്ടുപോലും വയലുകളും മറ്റും വറ്റി വരണ്ട@ു കിടക്കുകയാണ്. കര്‍ഷകരെയും മഴക്ഷാമം കാര്യമായി ബാധിക്കുന്നുണ്ട@്. പലയിടങ്ങളിലും നെല്‍വയലുകള്‍ ഞാറു നടലിനുശേഷം വിണ്ട@ു കീറിയ കാഴ്ചയാണുള്ളത്.
വേനലിനെ മുന്നില്‍ക@ണ്ട് ജലക്ഷാമം പരിഹരിക്കുന്നതിനായി പുഴകളില്‍ തടയണകള്‍ തീര്‍ക്കാനുള്ള ശ്രമം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെങ്കിലും മിക്ക തദ്ദേശ സ്ഥാപനങ്ങളും വരാനിരികുന്ന ജല ക്ഷാമത്തെ കുറിച്ച് തീരുമാനമെടുക്കാനായിട്ടില്ല. എന്നാല്‍ ഇനി താല്‍ക്കാലിക തടയണകള്‍ കൊണ്ടു ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയുമോയെന്ന കാര്യവും ആശങ്കയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  24 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago