HOME
DETAILS
MAL
സഊദിയില്‍ കളിക്കോപ്പില്‍ നിന്ന് തീ പടര്‍ന്ന് പതിനാലുകാരി മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്
backup
October 21 2016 | 16:10 PM
ജിദ്ദ: കളിക്കോപ്പ് സ്‌കൂട്ടറില്‍ നിന്ന് തീ പടര്‍ന്ന് പതിനാല് വയസ്സുകാരി മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിദ്ദയിലെ ഒരു വീട്ടിലാണ് സംഭവം. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറിന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് വീട്ടിനുള്ളിലെ അഗ്‌നിബാധക്ക് കാണമെന്നാണ് പറയപ്പെടുന്നത്. കര്‍ട്ടനും വസ്ത്രങ്ങളും കത്തിനശിച്ചിട്ടുണ്ട്.
ആശുപത്രിയിലത്തെിച്ച ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. ശ്വാസ തടസ്സമനുഭവപ്പെട്ട രണ്ടു കുട്ടികളെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും ഉറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. അപകട കാരണമറിയാന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."