പ്രധാനാധ്യാപകരുടെ പുനര്‍വിന്യാസം തിടുക്കത്തില്‍ വേണ്ടെന്ന് നിര്‍ദേശം
ചെറുവത്തൂര്‍: അപ്‌ഗ്രേഡ് ചെയ്ത ശേഷം സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്ന് പുനര്‍നാമകരണം ചെയ്ത ആര്‍.എം.എസ്.എ സ്‌കൂളുകളില്‍ നിന്നുള്ള പ്രൈമറി പ്രധാനാധ്യാപകരുടെ പുനര്‍വിന്യാസം തിടുക്കത്തില്‍ വേണ്ടെന്നു നിര്‍ദേശം. ഇവരെ പുനര്‍ വിന്യസിക്കുന്ന സ്‌കൂളുകളില്‍ നിലവിലുള്ള ജൂനിയര്‍ പ്രധാനാധ്യാപകരെ തരംതാഴ്‌ത്തേണ്ടി വരുമെന്ന പ്രശ്‌നം ഒഴിവാക്കുന്നതിനായാണ് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ ആര്‍.എം.എസ് വിദ്യാലയങ്ങളിലെ പ്രൈമറി പ്രധാനാധ്യാപക തസ്തികകള്‍ നിര്‍ത്തലാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു.
ഈ വിദ്യാലയങ്ങള്‍ അപ്‌ഗ്രേഡ് ചെയ്ത് ഹൈസ്‌കൂള്‍ ആക്കിയതിനാല്‍ ഇവിടുത്തെ പ്രൈമറി പ്രധാനാധ്യാപക തസ്തികയ്ക്ക് പ്രസക്തിയില്ലാതാവുന്നതോടെയായിരുന്നു ഇത്.
ആര്‍. എം. എസ്. എ സ്‌കൂളുകളിലെ 142 പ്രധാനാധ്യാപകരെ ഉടന്‍ മറ്റുവിദ്യാലയങ്ങളിലേക്ക് പുനര്‍വിന്യസിക്കണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് ഇത്തരമൊരു നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ അടുത്തിടെ പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ച സര്‍ക്കാര്‍ സ്‌കൂളുകളിലെ 142 പ്രൈമറി അധ്യാപകരെ തരംതാഴ്‌ത്തേണ്ടി വരും. അല്ലാതെ ഇവര്‍ക്കുള്ള തസ്തിക കണ്ടെത്താന്‍ വഴികളില്ലായിരുന്നു. ഈ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഓരോ ജില്ലയിലും നിലവില്‍ ഒഴിവുകള്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ ഇനി ആദ്യം വരുന്ന ഒഴിവുകളിലേക്കോ ആര്‍.എം.എസ്.എ പ്രധാനാധ്യാപകരെ ക്രമീകരിച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
സര്‍ക്കാര്‍ വിദ്യാലയങ്ങളായി മാറിയ 142 വിദ്യാലയങ്ങളും ഇനി ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ ഈ വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്തുവരുന്ന ഫയലുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് കൈമാറും. തസ്തിക അനുവദിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മറ്റു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും ഇനി ഈ വിദ്യാലയങ്ങള്‍ക്കും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."