വീരമൃത്യു വരിച്ച ജവാനെ അനുസ്മരിച്ചു നന്തിബസാര്‍: മൂടാടി പവീരമൃത്യു വരിച്ച ജവാനെ അനുസ്മരിച്ചു
നന്തിബസാര്‍: മൂടാടി പഞ്ചായത്തിലെ ചിങ്ങപുരം പാലൂക്കുറ്റികുനി ശശിക്കു മാതൃവിദ്യാലയമായ സി.കെ.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്മരണാഞ്ജലി ഒരുക്കി.
സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശശിയുടെ പിതാവ് പാലൂക്കുറ്റികുനി കേളപ്പനേയും മാതാവ് കാര്‍ത്യായനിയേയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജീവാനന്ദന്‍ പൊന്നാട അണിയിച്ചു. 1991 ജനുവരി 12നു ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തിലാണ് ശശി വീരമൃത്യു വരിച്ചത്. സ്മാരകഫലകം പ്രസിഡന്റ് ഷീജ പട്ടേരി അനാഛാദാനം ചെയ്തു. ബി.എസ്.എഫ് പ്രതിനിധി ശ്രീലേഷ് പി.വി നായര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായി. കൊയിലാണ്ടി എ.എസ്.ഐ പി.പി രാജന്‍, ബ്ലോക്ക് അഗം മുതുകുനി മുഹമ്മദലി, വാര്‍ഡ് അംഗങ്ങളായ വി.വി സുരേഷ്, ഹര്‍ഷലത, സത്യന്‍, പ്രസീത സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി. ശ്യാമള സ്വാഗതവും ഇ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
ഞ്ചായത്തിലെ ചിങ്ങപുരം പാലൂക്കുറ്റികുനി ശശിക്കു മാതൃവിദ്യാലയമായ സി.കെ.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്മരണാഞ്ജലി ഒരുക്കി.
സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശശിയുടെ പിതാവ് പാലൂക്കുറ്റികുനി കേളപ്പനേയും മാതാവ് കാര്‍ത്യായനിയേയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജീവാനന്ദന്‍ പൊന്നാട അണിയിച്ചു. 1991 ജനുവരി 12നു ശ്രീനഗറില്‍ നടന്ന ഭീകരാക്രമണത്തിലാണ് ശശി വീരമൃത്യു വരിച്ചത്. സ്മാരകഫലകം പ്രസിഡന്റ് ഷീജ പട്ടേരി അനാഛാദാനം ചെയ്തു. ബി.എസ്.എഫ് പ്രതിനിധി ശ്രീലേഷ് പി.വി നായര്‍ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷനായി. കൊയിലാണ്ടി എ.എസ്.ഐ പി.പി രാജന്‍, ബ്ലോക്ക് അഗം മുതുകുനി മുഹമ്മദലി, വാര്‍ഡ് അംഗങ്ങളായ വി.വി സുരേഷ്, ഹര്‍ഷലത, സത്യന്‍, പ്രസീത സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി. ശ്യാമള സ്വാഗതവും ഇ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."