പളളിക്കായി സ്ഥലം വാങ്ങിയിട്ടില്ലെന്ന് വൈദ്യരങ്ങാടി മഹല്ല് കമ്മിറ്റി
ഫറോക്ക്: വൈദ്യരങ്ങാടി മഹല്ലു ഖുവ്വത്തുല്‍ ഇസ്ലാം കമ്മിറ്റി വൈദ്യരങ്ങാടി ടൗണ്‍ മസ്ജിദിനു വേണ്ടി സ്ഥലം വാങ്ങിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ക്കു കമ്മിറ്റി ഉത്തരവാദികളല്ലെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പള്ളിയുടെ സ്ഥലം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധം നിര്‍മിക്കാനായി ലീഗ് കമ്മിറ്റി വാങ്ങിയെന്നാണ് ചിലര്‍ കുപ്രചരണം നടത്തുന്നത്. മസ്ജിദിനോടു ചേര്‍ന്നു കിടക്കുന്ന രണ്ടേ കാല് സെന്റ് ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്നും ലീഗ് കമ്മിറ്റി വിലക്ക് വാങ്ങിയതാണ്. ഇതില്‍ നിന്നും മുക്കാല്‍ സെന്റ് സ്ഥലവം പള്ളിവളപ്പിന്റെ സൗകര്യത്തിനു വേണ്ടി ലീഗ് കമ്മിറ്റിയോട് വിലക്ക് വാങ്ങാന്‍ പള്ളികമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം മഹല്ല് ജനറല്‍ ബോഡി ചേര്‍ന്നു അംഗീകരിച്ചതുമാണ്.
പിന്നീട് പളളിക്ക് വേണ്ടി വരുന്ന സ്ഥലം ത്രികോണ ആകൃതിയില്‍ വീതികുറഞ്ഞതിനാല്‍ ഭൂമിക്കു വിലകുറച്ചു കിട്ടണമെന്നു ആവശ്യമുയര്‍ന്നു.
ലീഗു കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നു പളളിക്കു വേണ്ട സ്ഥലം സൗജന്യമായി നല്‍കാനും പള്ളി കമ്മിറ്റിയോട് വാങ്ങിയ അഡ്വാന്‍സ് തുക മടക്കി നല്‍കാനും തീരുമാനമാവുകയും ചെയ്തു.
ഇരു കമ്മിറ്റികളും മധ്യസ്ഥന്മാര് മുഖാന്തരം ഇതിന് വ്യവസ്ഥ തയാറാക്കി ഒപ്പ് വെച്ചതുമാണ്.
വസ്തുതകള്‍ ഇതായിരിക്കെ ചില തല്‍പ്പര കക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനം തിരിച്ചറിയണമെന്നും പളളികമ്മിറ്റി ഭാരവാഹികളായ പി.വി.കോയസ്സന്‍, അബ്ദുല്ലക്കുട്ടി ഹാജി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."