മര്‍ദനമേറ്റ് അവശയായ ആദിവാസി യുവതി നരകയാതനയില്‍
മേപ്പാടി: ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായ ആദിവാസി യുവതി ചികിത്സകിട്ടാതെ കോളനിയില്‍ കഴിയുന്നു. തൃക്കൈപ്പറ്റ ഗോവിന്ദന്‍പാറ കോളനിയിലെ വിനുവിന്റെ ഭാര്യ ഉഷയാണ് നരകയാതനയില്‍ കഴിയുന്നത്. രണ്ട് ദിവസം മുമ്പാണ് മദ്യലഹരിയില്‍ എത്തിയ വിനു ഉഷയെ ക്രൂരമായി മര്‍ദിച്ചതെന്ന് കോളനിക്കാര്‍ പറയുന്നു. ദേഹമാസകലം മുറിവേറ്റ ഉഷയെ ആശുപത്രിയില്‍ എത്തിക്കാന്‍ കോളനിക്കാര്‍ തയ്യാറായില്ല. തൃക്കൈപ്പറ്റയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് കോളനി. ദുര്‍ഘടമായ വഴിയാണ് കോളനിയിലേക്കുള്ളത്. ഇന്നലെ തൃക്കൈപ്പറ്റയിലെ ഹെല്‍ത്ത് നഴ്സ് സൈറാബാനു കോളനി സന്ദര്‍ശിച്ചപ്പോഴാണ് ഉഷ ദുരിതത്തില്‍ കഴിയുന്നത് അറിഞ്ഞത്. എന്നാല്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പരസഹായമില്ലാത്തതിനാല് സാധിച്ചില്ലന്ന് സൈറാബാനു പറഞ്ഞു. മര്‍ദിച്ച് അവശയാക്കിയ ശേഷം വിവസ്ത്രയാക്കിയാണ് ഭര്‍ത്താവ് വിനു കോളനി വിട്ടതെന്ന് കോളനിക്കാര്‍ പറഞ്ഞു. മറ്റൊരു ഭാര്യകൂടി വിനുവിനുണ്ട്. യുവതിയെ ആശുപത്രിയില്‍ എത്രയും വേഗം എത്തിക്കണമെന്നാണ് കോളനിക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."