HOME
DETAILS

വനമേഖലയിലെ ദുരൂഹമരണങ്ങള്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് പ്രകൃതി സംരക്ഷണ സമിതി

  
backup
October 22 2016 | 02:10 AM

%e0%b4%b5%e0%b4%a8%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


കല്‍പ്പറ്റ: വനമേഖലകളില്‍ നടക്കുന്ന അരുംകൊലകള്‍ വന്യജീവികളുടെ തലയില്‍ കെട്ടിവച്ചു കുറ്റവാളികള്‍ തലയൂരുന്നതിനെതിരേ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. തോല്‍പ്പെട്ടി അരണപ്പാറയില്‍ കോട്ടയ്ക്കല്‍ തോമസ് എന്ന ഷമിന്റെ കൊലപാതകം വന്യമൃഗത്തിന്റെ ആക്രമണത്തിലുള്ള മരണമാണെന്നു വരുത്തിത്തീര്‍ക്കാനുണ്ടായ ശ്രമം ആദ്യത്തേതല്ല. കഴിഞ്ഞ വര്‍ഷം സമീപജില്ലയായ നീലഗിരിയില്‍ യുവാവിനെ കൊലചെയ്ത സംഘം മരണം കടുവയുടെ ആക്രമണത്തിലാണെന്നു പ്രചരിപ്പിച്ചിരുന്നു. തമിഴ്‌നാട് പൊലിസിന്റെ പഴുതടച്ച അന്വേഷണമാണു സംഭവത്തിന്റെ ചുരുളുകള്‍ അഴിയുന്നതിനു സഹായകമായത്. തോല്‍പ്പെട്ടിയിലും പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാലാണ് തോമസിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞത്.
വനമേഖലയില്‍ ദൃക്‌സാക്ഷികളില്ലാതെ നടക്കുന്ന അസ്വാഭാവിക മരണങ്ങളുടെ ഉത്തരവാദിത്തം കാട്ടാനയടക്കം വന്യജീവികളില്‍ കെട്ടിയേല്‍പ്പിക്കുന്ന പ്രവണത വര്‍ധിക്കുകയാണ്. വന്യജീവി ആക്രമണമെന്നു കേള്‍ക്കുമ്പോഴേക്ക് റോഡ് ഉപരോധിക്കാനും വനം-വന്യജീവിപാലകരെ ബന്ദികളാക്കാനും മുന്നിട്ടിറങ്ങുന്നവര്‍ വീണ്ടുവിചാരത്തിനു തയാറാകണം. അരണപ്പാറയില്‍ തോമസിന്റെ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുന്നതിനു മുന്‍പേ ചിലര്‍ കാട്ടാനയുടെ ആക്രമണമെന്നു വിധിയെഴുതി. നാട്ടുകാരെ സംഘടിപ്പിച്ച് തോല്‍പ്പെട്ടിയില്‍ റോഡ് ഉപരോധിച്ചു. വനം-വന്യജീവിപാലകരടക്കമുള്ള ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി തോമസിന്റെ കുടുംബത്തിനു സമാശ്വാസധനവും ആശ്രിത നിയമനവും പ്രഖ്യാപിപ്പിച്ചു. ഇതു ഗൗരവത്തോടെ കാണേണ്ടതാണ്.
അരണപ്പാറയില്‍ കൊല്ലപ്പെട്ട തോമസിന്റെ കുടുംബത്തിന് അടിയന്തര സഹായമായി അനുവദിച്ച തുക പ്രതികളില്‍നിന്ന് ഈടാക്കണം. സ്വാഭാവിക വനങ്ങള്‍ വെട്ടിമാറ്റി ഏകവിളത്തോട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും കാടുകളിലെ ടൂറിസം പദ്ധതികള്‍ക്കുമെതിരേയും നിലവിലുള്ള തേക്ക്, യൂക്കാലിപ്‌സ് തോട്ടങ്ങള്‍ നൈസര്‍ഗിക വനമാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള സമരപരമ്പരകളാണുണ്ടാകേണ്ടതെന്നും ഈ യാഥാര്‍ഥ്യം പ്രാദേശിക രാഷ്ട്രീയ-മത നേതൃത്വം തിരിച്ചറിയണമെന്നും സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷനായി.
സെക്രട്ടറി തോമസ് അമ്പലവയല്‍, എം. ഗംഗാധരന്‍, ബാബു മൈലമ്പാടി, പി.എം സുരേഷ്, രാമകൃഷ്ണന്‍ തച്ചമ്പത്ത്, ജസ്റ്റിന്‍ പ്രകാശ്, സണ്ണി മരക്കടവ്, ടി.കെ ഹസന്‍, സണ്ണി പടിഞ്ഞാറെത്തറ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago
No Image

നവകേരള യാത്രയുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും സംസാരിച്ചിട്ടുണ്ട്; നവീന്റെ ഭാര്യയുടേയും മക്കളുടേയും അവസ്ഥ സങ്കടകരം; കെ.കെ.ശൈലജ

Kerala
  •  2 months ago