അന്വേഷണം സ്വാഗതം ചെയ്യുന്നു: പി.കെ ജയലക്ഷ്മി
മാനന്തവാടി: മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പട്ടികവര്‍ഗ വകുപ്പിന്റെ ക്ഷേമ പദ്ധതികളെകുറിച്ചുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡ ലക്ഷ്യമാണുള്ളതെന്ന് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി. മുന്‍ സര്‍ക്കാരിന്റെ കാലത്തെ പദ്ധതികളെ കുറിച്ചും നടപടികളെകുറിച്ചും സമഗ്രമായ അന്വേഷണം വേണം. ഗോത്രസാരഥി പദ്ധതിയില്‍ ഗുണഭോക്താക്കളായ വിദ്യാര്‍ഥികളെ കണ്ടെത്തിയതും വാഹനങ്ങള്‍ക്ക് ടെണ്ടര്‍ നടത്തിയതും ഓടിയ വാഹനങ്ങള്‍ക്ക് തുക കൈപ്പറ്റിയതും അതാത് സ്കൂള്‍ അധികൃതരാണ്. ഇവര്‍ക്കുള്ള പണം കൈമാറുക മാത്രമാണ് പട്ടികവര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
ഗോത്രസാരഥി പദ്ധതിക്ക് ഓരോ സ്കൂളിലും പി.ടി.എയുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മറ്റിയെ മറികടന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ മന്ത്രിക്കോ ഇടപെടാന്‍ കഴിയില്ല. ഏതെങ്കിലും പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുകയോ അഴിമതി കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ വകുപ്പിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ജയലക്ഷ്മി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."