കലാഭവന്‍ മണിയുടെ മരണം: ദുരൂഹത നീക്കാന്‍ സുഹൃത്തുക്കളുടെ നുണ പരിശോധന ആരംഭിച്ചു
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹത അവസാനിപ്പിക്കാന്‍ സുഹൃത്തുക്കളുടെ നുണ പരിശോധന ആരംഭിച്ചു. അടുത്ത സുഹൃത്തുക്കളും അവസാന നാളുകളില്‍ മണിയുടെ കൂടെ ഉണ്ടായിരുന്ന മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, മണിയുടെ ഭാര്യയുടെ ബന്ധു വിബീഷ്, സഹായികളായിരുന്ന അരുണ്‍, അനീഷ്, പാചകക്കാരന്‍ മുരുകന്‍ എന്നിവരെയാണ് നുണ പരിശോധന നടത്തുന്നത്. ഇതില്‍ അരുണിന്റെ പരിശോധന നടത്തി. ബാക്കിയുള്ളവരുടെ പരിശോധന വരും ദിവസങ്ങളില്‍ നടക്കും. 27 ഓടെ എല്ലാവരുടേയും പരിശോധന പൂര്‍ത്തിയാക്കും. ഓരോ ദിവസങ്ങളിലായിട്ടാണ് ഇവരെ പരിശോധനക്ക് വിധേയമാക്കുന്നത്. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം നിലവില്‍ കേസ് അന്വേക്ഷണം നടത്തുന്ന സംഘമാണ് ഇവരെ നുണ പരിശോധന നടത്തുന്നത്. എന്നാല്‍ ഇത്രയും വിവാദമായ ഒരു കേസിന്റെ നിര്‍ണായക തെളിവ് സംബന്ധിച്ച വിവിരങ്ങള്‍ ശേഖരിക്കുന്നതിന് നടത്തുന്ന നുണ പരിശോധന നടത്തുന്ന തിരുവനന്തപുരത്തേക്ക് ഇവര്‍ സ്വന്തം ചിലവില്‍ പോയി പരിശോധനക്ക് വിധേയമാക്കേണ്ട അവസ്ഥയാണ്. തലേ ദിവസം തിരുവനന്തപുരത്ത് എത്തുകയും പരിശോധന പൂര്‍ത്തിയായില്ലെങ്കില്‍ അവിടെ തങ്ങി പരിശോധന പൂര്‍ത്തിയാക്കി വേണം വരുവാന്‍ ഇതിന്റെ ചിലവെല്ലാം ഇവര്‍ സ്വന്തമായി ചിലവാക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ, സര്‍ക്കാരോ ഇതിനായുള്ള ചിലവ് വഹിക്കുവാന്‍ തയ്യാറായിട്ടില്ലെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ച് 6നായിരുന്നു മണി മരണപ്പെട്ടത്. രണ്ട് ദിവസം മുന്‍പ് വീട്ടിനടുത്തുള്ള പാടിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തെ സംബന്ധിച്ച് ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്നും വീട്ടുകാര്‍ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ഇടതു സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറിയെങ്കിലും കേസ് അവര്‍ ഇതുവരെ ഏററെടുത്തിട്ടില്ല. മരണത്തെ സംബന്ധിച്ച ദുരൂഹത പുറത്ത് കൊണ്ടു വരുന്നതിനായിട്ടാണ് അവസാന നാളുകളില്‍ കൂടെയുണ്ടായിരുന്നവരെ നുണ പരിശോധനക്ക് വിധേയമാക്കുന്നത്. ഇവര്‍ മുന്‍പ് പൊലിസിന് കൊടുത്തിരുന്ന മൊഴിയില്‍ വ്യത്യാസം ഉണ്ടെങ്കില്‍ മാത്രമെ കേസിന്റെ കാര്യത്തില്‍ വഴി തിരിവ് ഉണ്ടാവുകയൂള്ളൂ. പരിശോധന ഫലത്തിലെ വ്യത്യാസമാണ് മരണത്തെ സംബന്ധിച്ച ദിരൂഹതകള്‍ വര്‍ധിപ്പിച്ചത്. എന്തായാലും നുണ പരിശോധന ഫലം വരുന്നതോടെ കലാഭവന്‍ മണിയുടെ മരണത്തെ സംബന്ധിച്ച ദുരുഹത അവസാനിപ്പിക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാരും ആരാധകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."