HOME
DETAILS
MAL
ആടുകളെ തെരുവ്നായ്ക്കള്‍ കടിച്ചു പരുക്കേല്‍പ്പിച്ചു
backup
October 22 2016 | 03:10 AM
വാടാനപ്പള്ളി: നടുവില്‍ക്കരയില്‍ നാലു ആടുകളെ തെരുവ്നായ്ക്കള്‍ കടിച്ചു പരുക്കേല്‍പ്പിച്ചു. ചക്കബി രവീന്ദ്രന്റെ വീട്ടിലെ ഒരാടിനേയും, വേലിക്കത്ത് വള്ളിയമ്മയുടെ വീട്ടിലെ ഒരാടിനേയും, ചക്കാമഠത്തില്‍ ശശിയുടെ വീട്ടിലെ രണ്ടാടിനേയും ആണ് തെരുവ് നായ്ക്കള്‍ കടിച്ചു പരുക്കേല്‍പ്പിച്ചത്. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന ആടുകളെ കൂട്ടമായി എത്തിയ തെരുവ് നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. ആടുകളുടെ കരച്ചില്‍കേട്ട് സമീപത്തെ ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാര്‍ വന്ന് നായ്ക്കളെ ആട്ടിയോടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ പ്രദേശങളില് തെരുവ് നായ്ക്കള്‍ നിരവധി കോഴികളേയും കടിച്ചുകൊന്നിരുന്നു. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചതോടെ ഭീതിയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."